Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആൽബർട്ട ലോക ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റഷ്യയ്ക്ക് കാനഡയുടെ വിലക്ക്; സ്ഥിരീകരിച്ച് IIHF

Canada Varthakal by Canada Varthakal
November 15, 2026
in Canada
Reading Time: 1 min read
IIHF

Image credits: screen grab

എഡ്മിന്റൻ: കാനഡ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഡിസംബർ 26 മുതൽ എഡ്മിന്റനിലും റെഡ് ഡീറിലുമായി നടക്കുന്ന 2027 ലോക ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ റഷ്യൻ ടീമിന് പങ്കെടുക്കാനാകില്ലെന്ന് അന്താരാഷ്ട്ര ഐസ് ഹോക്കി ഫെഡറേഷൻ (IIHF) സ്ഥിരീകരിച്ചു. CAS ഉത്തരവ് ഉണ്ടായിട്ടും കാനഡ നിലപാട് മാറ്റാത്തതാണ് റഷ്യയുടെ പങ്കാളിത്തം തടയുന്നത്.

IMG 20261109 140157 851 1 1

ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് IIHF ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റഷ്യൻ ടീമിന് ടൂർണമെന്റിൽ പങ്കെടുക്കാൻ അനുമതി നൽകാനാകില്ലെന്ന് സംഘടന അറിയിച്ചു. അതേസമയം, റഷ്യയുടെ പങ്കാളിത്തമില്ലാതെയും ടൂർണമെന്റിന്റെ ആതിഥേയത്വം കാനഡ തുടരുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ADVERTISEMENT

റഷ്യ 2022ൽ യുക്രെയ്ൻ അധിനിവേശം നടത്തിയതിനെത്തുടർന്നാണ് റഷ്യയെയും ബെലാറസിനെയും അന്താരാഷ്ട്ര ഐസ് ഹോക്കി മത്സരങ്ങളിൽ നിന്ന് വിലക്കിയത്. ഈ വിലക്ക് തുടരുന്നതിനെതിരെ റഷ്യ നൽകിയ ഹർജിയിൽ ഒക്ടോബർ 30ന് CAS വിധി പുറപ്പെടുവിച്ചിരുന്നു. റഷ്യൻ ടീമുകളെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കാൻ മതിയായ തെളിവുകൾ IIHF ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ടീമിനെ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.

എന്നാൽ കോടതി വിധിക്ക് പിന്നാലെയും കാനഡ സർക്കാർ നിലപാടിൽ മാറ്റം വരുത്തിയില്ല. നവംബർ 3ന് ആന്റിഗ്വയിൽ നടന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ യോഗത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി, യുക്രെയ്ൻ യുദ്ധം തുടരുന്നിടത്തോളം റഷ്യൻ, ബെലാറഷ്യൻ താരങ്ങൾക്ക് കാനഡയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. സാധുവായ വിസയുള്ള താരങ്ങൾക്കും വിലക്ക് ബാധകമാണെന്ന് സർക്കാർ പിന്നീട് അറിയിച്ചു.

Also Read: ആഗോള സംഘർഷങ്ങൾ മുതൽ വ്യാപാരം വരെ: ലോകനേതാക്കൾ മനിലയിലേക്ക്; മോദിയും ട്രംപും പങ്കെടുക്കും

അതേസമയം, റഷ്യൻ ടീമിനെതിരായ വിലക്കിനെ പിന്തുണച്ച് ഫിൻലാൻഡ്, സ്വീഡൻ, ചെക്കിയ, ലാത്വിയ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്ക്കെതിരെ മത്സരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. റഷ്യയെ തിരിച്ചെടുക്കണമെന്ന കോടതി വിധിയോടും ചില രാജ്യങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു.
റഷ്യയെ വിലക്കിയാൽ കാനഡയിൽ നിന്ന് നഷ്ടപരിഹാരം തേടുമെന്ന് റഷ്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിസ്ലാവ് ട്രെറ്റിയാക് നേരത്തെ അറിയിച്ചിരുന്നു. ടൂർണമെന്റിന്റെ വേദി മാറ്റുകയോ മത്സരം റദ്ദാക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിസംബർ 26 മുതൽ ജനുവരി 5 വരെ നിശ്ചയിച്ചിരിക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് കാനഡയിൽ തന്നെ നടത്താനാണ് IIHF-ന്റെ തീരുമാനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Malayali student found dead in Canada
Canada

കാനഡയിൽ കാണാതായ പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

by Canada Varthakal
November 23, 2026
Money
Canada

കാനഡയിൽ ഈ മാസം ഇനി വരാനിരിക്കുന്നത് നിരവധി പേയ്‌മെന്റുകൾ; ആനുകൂല്യങ്ങളും തീയതികളും അറിയാം

by Canada Varthakal
November 23, 2026
Carney and Poilievre trade jokes at Press Gallery Dinner
Canada

പ്രസ് ഗാലറി വിരുന്നിൽ നർമ്മമഴയുമായി പ്രധാനമന്ത്രി മാർക്ക് കാർണി; ട്രംപിനെയും പരിഹസിച്ച് നേതാക്കൾ

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.