ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരുന്ന പേരൂർ ചാലിക്കോട്ടയിൽ സി.എം. മാണി (82) അന്തരിച്ചു. ഷിക്കാഗോയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ വെച്ചായിരുന്നു അന്ത്യം. ലീലാമ്മയാണ് ഭാര്യ. പേരൂർ കണ്ണോത്ര കുടുംബാംഗമാണ് ലീലാമ്മ. മക്കൾ: ബിനി സി. മാണി, ബിജി സി. മാണി, ബിജു സി. മാണി, ബിജോ സി. മാണി (എല്ലാവരും ഷിക്കാഗോയിൽ). മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ.
ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്നു സി.എം. മാണി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷനുകളും സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
C. M. Mani in Chicago passed away on Qatar Airways en route from Chicago to India






