പണ്ട്, നല്ലൊരു ജോലി കണ്ടെത്തുക, കുടുംബം തുടങ്ങുക, ഒരു നായയെ ദത്തെടുക്കുക, വെളുത്ത പിക്കറ്റ് വേലിയുള്ള മനോഹരമായ ഒരു വീട്ടിൽ താമസിക്കുക എന്നിവയായിരുന്നു ക്യുബെക്കിലെ ആളുകളുടെ ഒരു സ്വപ്നം.
എന്നാൽ കാലം മാറിയിരിക്കുന്നു.. ഫ്ലൈറ്റ് ഹബ്ബിന്റെ പേരിൽ 2025 മാർച്ചിൽ ആർലിംഗ്ടൺ റിസർച്ച് നടത്തിയ ഒരു പഠനമനുസരിച്ച്, ക്യുബെക്കർമാർ വിജയത്തെ ജീവിതാനുഭവങ്ങളുമായും പ്രത്യേകിച്ച് യാത്രയുമായും കൂടുതൽ ബന്ധപ്പെടുത്തുന്നു.
മോൺട്രിയൽ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്, സർവേയിൽ പങ്കെടുത്ത 58 ശതമാനം ക്യുബെക്കരും യാത്രയെ ഒരു പ്രധാന ജീവിത നേട്ടമായി കണക്കാക്കുന്നുവെന്നാണ്.
ഫ്ലൈറ്റ് ഹബിന്റെ റിപ്പോർട്ട് അനുസരിച്ച്. “വിരമിക്കലിനായുള്ള സേവിങ്സ് മുൻഗണനയായിട്ടാണ് 71 ശതമാനം പേർ കാണുന്നത്, എന്നാൽ നിരവധി പേർ യാത്രാ ചെയ്യുന്നതിനായി ചെലവുകൾ ക്രമീകരിക്കാൻ തയാറാണ്. പ്രതികരിച്ചവരിൽ പകുതിയിലധികം പേരും പറയുന്നത് നോക്കുകയാണെങ്കിൽ ക്യുബെക്കുകാർക്കിടയിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം വളരെ ശക്തമാണ്. ക്യുബെക്കിലെ 35 ശതമാനം പേർക്കും, “യാത്ര അവരുടെ ദൈനംദിന ജീവിതത്തിന്റെ ഒരു അനിവാര്യ ഘടകമാണ്, യാത്ര ഇല്ലാതെ അവർക്ക് ഒരു ജീവിതമില്ലെന്നാണ് കണ്ടെത്തലിൽ നിന്ന് മനസിലായിരിക്കുന്നതെന്നാണ് ഫ്ലൈറ്റ് ഹബ് കൂട്ടിച്ചേർക്കുന്നു.
രാജ്യത്തുടനീളം, ജീവിത ലക്ഷ്യങ്ങളും സാമ്പത്തിക മുൻഗണനകളും കാലക്രമേണ മാറിയിട്ടുണ്ട്. തലമുറകളെ അപേക്ഷിച്ച് പലപ്പോഴും വീട് വാങ്ങൽ, പ്രൊഫഷണൽ വിജയം, യാത്ര എന്നിവയ്ക്കെയാണ് അവരുടെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്നതെന്നാണ് സർവേ പറയുന്നത്. ദേശീയ തലത്തിൽ ജീവിതത്തിലെ ഒരു പ്രധാന ഘട്ടമെന്ന നിലയിൽ യാത്ര ഇപ്പോൾ ഒരു വസ്തു വാങ്ങുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നാണ് ആർലിംഗ്ടൺ റിസർച്ച് സർവേ വെളിപ്പെടുത്തുന്നത്.
“കരിയർ അല്ലെങ്കിൽ സ്വത്ത്, ലക്ഷ്യങ്ങൾ എന്നിവയൊക്കെ വിജയത്തിന്റെ ശക്തമായ പ്രതീകങ്ങളായി തുടരുമ്പോൾ, പലരും ഇപ്പോൾ വിജയത്തെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തുന്നുവെന്ന് സർവേ എടുത്തുകാണിക്കുന്നു. പ്രത്യേകിച്ച് യാത്രയുടെ കാര്യത്തിൽ. സർവേ പ്രകാരം, 60 ശതമാനം കനേഡിയൻമാരും യാത്രയെ ഒരു ജീവിത നേട്ടമായി കണക്കാക്കുന്നുവെന്നാണ് ഫ്ലൈറ്റ്ഹബിന്റെ സിഇഒ ഹെൻറി ചെൽഹോട്ട് വിശദീകരിക്കുന്നത്.
യാത്ര കാനഡക്കാരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുമ്പോൾ, സാമ്പത്തിക യാഥാർത്ഥ്യം ചിലപ്പോൾ ഏതൊരു സാഹസിക പദ്ധതികൾക്കും തടസ്സമാകുമെന്ന വസ്തുത നിലനിൽക്കുന്നുണ്ട്. വലിയൊരു വിഭാഗം കനേഡിയൻമാർ യാത്രയെ വിലയിരുത്തിയത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനായി വെട്ടിക്കുറയ്ക്കേണ്ട നാലാമത്തെ ചെലവായാണ്.
വെട്ടിക്കുറയ്ക്കേണ്ട ഏറ്റവും മികച്ച മൂന്ന് ചെലവുകളിൽ ഒന്നായി 41 ശതമാനം പേർ കൂടി ഇതിനെ റാങ്ക് ചെയ്തു. 18 ശതമാനം പേർ മാത്രമാണ് യാത്രയെ ഒന്നമതായി രേഖപ്പെടുത്തിയത്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഫർണിച്ചർ പോലുള്ള ചില മെറ്റീരിയൽ വാങ്ങലുകൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് ഒരു യാത്രയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കാൻ തയ്യാറാണെന്ന് ഏകദേശം 62 ശതമാനം കനേഡിയൻമാരും പറയുന്നു.
ഫ്ലൈറ്റ്ഹബിന്റെ പുതിയ റിപ്പോർക്കനുസരിച്ച്, കനേഡിയയെ അഭിമുഖീകരിച്ചവരിൽ 32 ശതമാനം പേരും പറയുന്നത് യാത്ര ഒരു ദൈനംദിന ആവശ്യം തന്നെയാണ്, അത് ഒഴിവാക്കാൻ കഴിയാത്തതും ജീവിതത്തിന്റെ ഭാഗവുമാണ്. അതേസമയം, 46 ശതമാനം പേർ പറയുന്നത് അത് ആഡംബരമായി കാണുന്നുവെന്നാണ്. 22 ശതമാനം പേർക്ക് അത് ‘അധികം’ സുഖകരമായ ഒന്നാണ്, അത്രമാത്രം..
തലമുറകളുടെയും അവരുടെ സാമ്പത്തിക യാഥാർത്ഥ്യങ്ങളുടെയും പശ്ചാത്തലത്തിൽ, അനുഭവങ്ങളിൽ നിക്ഷേപിക്കാനുള്ള താൽപ്പര്യം രസകരമായൊരു പ്രവണതയായാണ് കാണുന്നതെന്ന് ഫ്ലൈറ്റ്ഹബിന്റെ ചെയർ പേഴ്സൺ ചെൽഹോട്ട് അഭിപ്രായപ്പെട്ടു. സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പോലും, കനേഡിയൻമാർ യാത്രയിൽ സന്തോഷം കണ്ടെത്താറുണ്ട്.
ഈ സർവേ ഒരു പ്രധാന സന്ദേശമാണ് ടൂറിസം മേഖലയ്ക്ക് നൽകുന്നത്. എല്ലാ വരുമാന നിലവാരത്തിനും, പ്രത്യേകിച്ച് യുവതലമുറക്ക്, അനുയോജ്യമായ യാത്രാ ഓപ്ഷനുകൾ നൽകേണ്ടത് അനിവാര്യമാണ്. ചെൽഹോട്ട് ചൂണ്ടിക്കാട്ടുന്നത് പോലെ, ഇത് സാധ്യമാക്കാൻ ഓരോ ട്രാവൽ ബ്രാൻഡും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇനിയാണ് കൂടുതൽ മെച്ചപ്പെടാൻ പോകുന്നത്.



