Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

നാല് കുട്ടികളെ കൊന്ന ക്രൂരത; സാസ്കാറ്റൂൺ സീരിയൽ കില്ലർ പുറംലോകം കാണില്ല, പരോൾ ബോർഡ് റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
June 27, 2026
in Saskatchewan
Reading Time: 1 min read
നാല് കുട്ടികളെ കൊന്ന ക്രൂരത; സാസ്കാറ്റൂൺ സീരിയൽ കില്ലർ പുറംലോകം കാണില്ല, പരോൾ ബോർഡ് റിപ്പോർട്ട് പുറത്ത്

സാസ്കാറ്റൂൺ; നഗരത്തെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ പരമ്പരക്കൊലപാതകി ഡേവിഡ് ത്രീനെൻ (76) ശിഷ്ടകാലം ജഴിക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടേണ്ടി വരുമെന്ന് കാനഡ പരോൾ ബോർഡിന്റെ പുതിയ റിപ്പോർട്ട്. അരനൂറ്റാണ്ടോളമായി ഫെഡറൽ ജയിലിൽ കഴിയുന്ന ത്രീനെന് ഇനി പുറംലോകം കാണാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഔദ്യോഗിക രേഖകൾ. 1975-ലെ ‘ഭീതിയുടെ വേനൽക്കാലം’ (Summer of Fear) എന്ന് ചരിത്രം അടയാളപ്പെടുത്തിയ നാളുകളിൽ സാസ്കാറ്റൂണിലെ ജനങ്ങളെയാകെ മുൾമുനയിൽ നിർത്തിയ ക്രൂരകൃത്യങ്ങളുടെ സൂത്രധാരനാണ് ഇയാൾ. ജയിലിൽ പ്രായമേറുന്ന തടവുകാർ നേരിടുന്ന പ്രതിസന്ധികളെയും നിലവിലെ ശിക്ഷാസംവിധാനങ്ങളുടെ പരിമിതികളെയും കുറിച്ചുള്ള ചർച്ചകൾക്കും ഈ റിപ്പോർട്ട് വഴിതുറക്കുന്നുണ്ട്.

WhatsApp Image 2026 06 07 at 12.19.55 PM

1975-ലെ വേനൽക്കാലത്താണ് ഇരുപത്തിയേഴുകാരനായ ഡേവിഡ് ത്രീനെൻ സാസ്കാറ്റൂണിലെ നാല് കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഐസ്ക്രീം വാങ്ങിനൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ തന്റെ വാഹനത്തിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി. ഇതിൽ ഒരു കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിനും ഇരയാക്കിയിരുന്നു. തുടർന്ന് 1975 ഓഗസ്റ്റ് 12-ന് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയ ത്രീനെൻ, മൃതദേഹങ്ങൾ ഒളിപ്പിച്ച കുഴികൾ കാണിച്ചുകൊടുത്തു.

ADVERTISEMENT

ഈ കൊലപാതക പരമ്പര അക്കാലത്ത് മാതാപിതാക്കളെ വലിയ ആശങ്കയിലാഴ്ത്തുകയും കുട്ടികളെ വീടിന് പുറത്തുവിടാൻ പോലും ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്നാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ‘ബ്ലോക്ക് പേരന്റ്’ (Block Parent) പദ്ധതിക്ക് കാനഡയിൽ തുടക്കമായത്. തടവറയ്ക്കുള്ളിൽ മികച്ച പെരുമാറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്ത ഒരു ‘മാതൃകാ തടവുകാരൻ’ ആയിട്ടാണ് ത്രീനെൻ അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇത്രയൊക്കെയായിട്ടും തന്റെ ക്രൂരകൃത്യങ്ങളിൽ ഇയാൾ ഒരിക്കൽ പോലും യഥാർത്ഥ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് പരോൾ ബോർഡ് വ്യക്തമാക്കുന്നു.

1992-ൽ നടന്ന മനഃശാസ്ത്രപരമായ വിലയിരുത്തലിൽ ഇയാൾ കുട്ടികളോട് ലൈംഗികാസക്തി പുലർത്തുന്ന വിനാശകാരിയായ വ്യക്തിത്വത്തിന് (Fixated paedophile) ഉടമയാണെന്ന് കണ്ടെത്തിയിരുന്നു. 2026-ലെ പുതിയ പരോൾ അവലോകനവും വ്യക്തമാക്കുന്നത് ഇയാൾ ഇനിയും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉയർന്ന സാധ്യതയുണ്ടെന്നാണ്. മോചനത്തിനായുള്ള ഔദ്യോഗിക അപേക്ഷകളൊന്നും തന്നെ നിലവിൽ 76 വയസ്സുള്ള ത്രീനെൻ സമർപ്പിച്ചിട്ടുമില്ല.

പ്രായം ചെന്ന തടവുകാർ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ത്രീനെൻ മുൻപ് ജയിൽ മാസികകളിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു. കാനഡയിൽ തടവുകാരുടെ വാർദ്ധക്യകാല സുരക്ഷാ ആനുകൂല്യങ്ങൾ നിർത്തലാക്കിയതോടെ പ്രായമായ കുറ്റവാളികൾക്ക് ജയിലിന് പുറത്തിറങ്ങി ജീവിക്കുക അസാധ്യമായി മാറിയെന്ന് ഇയാൾ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ ന്യൂ ബ്രൺസ്വിക്കിലെ ഡോർചെസ്റ്റർ ജയിലിൽ കഴിയുന്ന ഇയാൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്.

പ്രായമായ തടവുകാർക്ക് അനുയോജ്യമായ കുറഞ്ഞ സുരക്ഷയുള്ള മറ്റൊരു ജയിലിലേക്ക് മാറാൻ ഇയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകളും മങ്ങുകയാണ്. കാനഡയിലെ സ്കൂൾ പാഠ്യപദ്ധതികളിൽ പോലും ഇന്നും പഠിപ്പിക്കപ്പെടുന്ന സാസ്കാറ്റൂൺ കൊലപാതക പരമ്പരയിലെ പ്രതി ജഴിക്കുള്ളിൽ തന്നെ അവസാനശ്വാസം വലിക്കുമെന്നാണ് പുതിയ പരോൾ ബോർഡ് റിപ്പോർട്ടുകൾ അടിവരയിടുന്നത്.

Brutality that killed four children; Saskatoon serial killer will not see the outside world, parole board report released

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: parole board report released
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.