ക്യുബെക്കിലെ മൗറീസി മേഖലയിൽ ശനിയാഴ്ച രാവിലെയുണ്ടായ ബോട്ട് അപകടത്തിൽ സ്ത്രീ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.മോൺട്രിയലിൽ നിന്ന് ഏകദേശം 175 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാക്-ഓക്സ്-സാബിൾസ് എന്ന ചെറിയ മുനിസിപ്പാലിറ്റിയിലാണ് അപകടമുണ്ടായത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും ഇരുവരെയും കരയ്ക്കെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ത്രീ മരിക്കുകയായിരുന്നു.
പോലീസിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപകടസമയത്ത് ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഒരു അന്വേഷകനെയും ഫോറൻസിക് ഐഡന്റിഫിക്കേഷൻ ടെക്നീഷ്യനെയും നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.



