കൊച്ചിയിലെ ആവേശക്കടലായ കലൂർ സ്റ്റേഡിയത്തോട് കേരള ബ്ലാസ്റ്റേഴ്‌സ് വിടപറയാനൊരുങ്ങുന്നതായി സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഹോം മത്സരങ്ങളുടെ കുറവും കണക്കിലെടുത്ത് വരും സീസണിൽ കോഴിക്കോടോ മലപ്പുറമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഐഎസ്എൽ സീസൺ ഒറ്റ ലെഗ് മാത്രമായി ചുരുങ്ങിയതോടെ ആറോ ഏഴോ മത്സരങ്ങൾക്കായി കൊച്ചിയിലെ വലിയ വാടക നൽകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
ഐഎസ്എൽ സംപ്രേഷണം ഇത്തവണ ദൂരദർശനിലേക്ക് മാറുന്നതിനാൽ സ്റ്റേഡിയം നിലവാരത്തിൽ എഐഎഫ്എഫ് വലിയ കർശന നിലപാടുകൾ എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സ്പോൺസർഷിപ്പ് കുറഞ്ഞതും ടിക്കറ്റ് വരുമാനത്തിലെ അനിശ്ചിതത്വവും മുൻനിർത്തി താരതമ്യേന ചിലവ് കുറഞ്ഞ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമോ പയ്യനാട് സ്റ്റേഡിയമോ മഞ്ഞപ്പടയുടെ പുതിയ തട്ടകമായേക്കും. ആരാധക പിന്തുണയിൽ ഒന്നാമതുള്ള മലബാറിലേക്ക് കളി മാറുന്നത് സാമ്പത്തിക ലാഭത്തിനൊപ്പം ഗാലറിയിലെ ആവേശവും നിലനിർത്താൻ സഹായിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Blasters to leave Kochi? Kozhikode and Malappuram under consideration as home ground



