ബർവാൻ: ജനസംഖ്യാ പ്രവണതകളെക്കുറിച്ചുള്ള ബി.ജെ.പി എം.പിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഗജേന്ദ്ര സിങ് പട്ടേലിന്റെ പരാമർശം വിവാദമാകുന്നു. മധ്യപ്രദേശിലെ ബർവാനിയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദുക്കൾ നേരത്തെ വിവാഹം കഴിക്കണമെന്നും അഞ്ച് കുട്ടികൾക്ക് വീതം ജന്മം നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യത്തിനും 2011-ലെ സെൻസസിനും ശേഷം ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയും മറ്റ് സമുദായങ്ങളുടേത് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രതികരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വൈകി വിവാഹം കഴിക്കുന്നതും ഒരു കുട്ടി മാത്രം മതി എന്ന് വെക്കുന്നതുമാണ് ഹിന്ദുക്കൾക്കിടയിലെ ജനനനിരക്ക് കുറയാൻ കാരണമെന്ന് ഗജേന്ദ്ര സിങ് പറഞ്ഞു. പണ്ട് എല്ലാവരും ചെറുപ്പത്തിലേ വിവാഹം കഴിക്കുകയും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ജനിക്കുന്ന നാല് കുട്ടികളിൽ മൂന്നുപേരും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Also Read: CRA ഒക്ടോബർ പേയ്‌മെന്റുകൾ: ഒന്റാറിയോയിൽ ഈ മാസം ലഭിക്കുന്ന 4 പ്രധാന ആനുകൂല്യങ്ങൾ അറിയാം
പ്രതിസന്ധികളിൽ കോൺഗ്രസിനെയോ ബി.ജെ.പിയെയോ ആശ്രയിക്കുന്നതിന് പകരം സമുദായ അംഗങ്ങൾ പരസ്പരം സഹായിക്കണമെന്ന് ഗജേന്ദ്ര സിങ് പറഞ്ഞു. സമൂഹത്തെയും കുടുംബങ്ങളെയും ഒന്നിച്ചുനിർത്താൻ കൂട്ടായ്മകളും സംസ്കാരവും വളർത്തണം. ഇതിനൊപ്പം തന്നെ സമുദായത്തിന് ശക്തിയും ആയുധ ശേഷിയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





