പ്രേക്ഷവിധി പ്രകാരം ജന്മനസ്സുകളുടെ സ്നേഹം ഏറ്റം വാങ്ങി ഏറ്റവും കൂടുതൽ വോട്ടുകളോടെ ബിഗ് ബോസ് മലയാളം സീസൺ സെവന്റെ കപ്പുയർത്തി ഈ പ്രവിശ്യം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് അനുമോളാണ്. അനീഷ്, അനുമോൾ, നെവിൻ, ഷാനവാസ്, അക്ബർ ഖാൻ എന്നിവരായിരുന്നു ബിഗ് ബോസ് 7 സീസണിലെ അവസാന മത്സരാർഥികൾ. അനുമോളും അനീഷും തമ്മിലായിരുന്നു കടുത്ത മത്സരം നടന്നത്. ഇരുവർക്കും നല്ല പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നു. അവസാനം കപ്പ് ഉയർത്തിയത് അനുമോളാണ്.
മലയാളം ബിഗ് ബോസിൽ സീസൺ 4ൽ ആണ് ആദ്യമായി ഒരു ലേഡി വിന്നർ ആകുന്നത്. ദിൽഷ പ്രസന്നൻ ആയിരുന്നു നാലാമത്തെ സീസണിൽ വിജയിച്ചത്. മിനിസ്ക്രീനിൽ നിന്ന് സെലിബ്രിറ്റി എന്ന ലേബലിലാണ് അനുമോൾ ബിഗ് ബോസിലേക്ക് എത്തിയത്. ബിഗ് ബോസിൽ കയറും മുൻപ് തന്നെ അനുമോൾക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു.
മറ്റ് പല ഷോകളിലൂടെയും അഭിനയത്തിലൂടെയും ഒരു വലിയ ആരാധകവൃന്ദത്തെ അനുമോൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സിനിമയിലും അനുമോൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മിനിസ്ക്രീൻ താരമായതിനാൽ തന്നെ കുടുംബപ്രേക്ഷകർക്ക് എന്തുവേണമെന്നുള്ളത് അനുവിന് കൃത്യമായി അറിയാമെന്നായിരുന്നു സഹമത്സരാർത്ഥികൾ ഉൾപ്പെടെ പറഞ്ഞിരുന്നത്.
bigg-boss-malayalam-7-winner-anumol-trophy-aneesh
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





