Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ഹാർട്ട്‌ലാൻഡ് കവർഡ് ബ്രിഡ്ജ് വീണ്ടും അടയ്ക്കുന്നു; നദീതീരത്ത് വൻ വികസന പദ്ധതികൾ

Canada Varthakal by Canada Varthakal
December 26, 2025
in New Brunswick
Reading Time: 1 min read
Hartland Covered Bridge

ന്യൂ ബ്രൺസ്വിക്ക്; ലോകത്തിലെ ഏറ്റവും നീളം കൂടിയ കവർഡ് ബ്രിഡ്ജായ കാനഡയിലെ ഹാർട്ട്‌ലാൻഡ് പാലം അറ്റകുറ്റപ്പണികൾക്കായി വീണ്ടും അടയ്ക്കുന്നു. വരാനിരിക്കുന്ന പുതുവർഷത്തിൽ ജനുവരി 5 മുതലാണ് പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നത്. പാലത്തിന്റെ കാൽനടയാതക്കാർക്കുള്ള ഭാഗത്തെ നവീകരണത്തിനായി സ്കാഫോൾഡിംഗ് സ്ഥാപിക്കുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 390 മീറ്റർ നീളമുള്ള ഈ ചരിത്ര സ്മാരകം വാഹനങ്ങൾക്കായി അടച്ചിടുമെങ്കിലും കാൽനടയാത്രക്കാർക്ക് പാലത്തിലൂടെ സഞ്ചരിക്കാൻ തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലൂടെ ഇവർക്കായി പ്രത്യേക വഴി ഒരുക്കും.

ഹാർട്ട്‌ലാൻഡിനും സോമർവിലിനും ഇടയിലുള്ള പ്രാദേശിക ഗതാഗതം സമീപത്തുള്ള ഹഗ് ജോൺ ഫ്ലെമ്മിംഗ് പാലത്തിലേക്ക് തിരിച്ചുവിടും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂൺ 15-ഓടെ പാലം വീണ്ടും വാഹനങ്ങൾക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം മഞ്ഞുവീഴ്ചയെത്തുടർന്ന് പാലത്തിന്റെ തടി കൊണ്ടുള്ള നിർമ്മാണത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ അഞ്ച് മാസത്തോളം പാലം അടച്ചിട്ടിരുന്നു. പാലത്തിന്റെ നിലനിൽപ്പിനായി ഇത്തരം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്നും ഇതിനോട് നാട്ടുകാർ സഹകരിക്കണമെന്നും ഹാർട്ട്‌ലാൻഡ് മേയർ ട്രേസി ഡിമെർചന്റ് അഭ്യർത്ഥിച്ചു.

ADVERTISEMENT

പാലത്തിന്റെ നവീകരണത്തിനൊപ്പം തന്നെ ഹാർട്ട്‌ലാൻഡ് നഗരത്തിന് വലിയൊരു വാർത്ത കൂടി നൽകാനുണ്ട്. പാലത്തിന് ചുറ്റുമുള്ള നദീതീരം 7.7 ലക്ഷം ഡോളർ ചെലവിൽ വലിയൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നു. 2026 അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ പുതിയ ബോട്ട് ലോഞ്ച്, ബോട്ടുകൾ കഴുകാനുള്ള പ്രത്യേക സ്റ്റേഷൻ, വെള്ളത്തിലിറക്കാവുന്ന താൽക്കാലിക ഡോക്കുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കയാക്കിംഗ്, കാനോയിംഗ് തുടങ്ങിയ ജലവിനോദങ്ങൾക്കായി ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്റ്റേഷനുകളും വിനോദസഞ്ചാരികൾക്കായി വലിയ കാഴ്ചാ പ്ലാറ്റ്‌ഫോമുകളും ഇവിടെ നിർമ്മിക്കും.

ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ ധനസഹായത്തോടെയാണ് ഈ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. നദീതീരത്ത് പുതിയ ലൈറ്റിംഗ്, ലാൻഡ്‌സ്‌കേപ്പിംഗ്, സിഗ്നേജ് എന്നിവ സ്ഥാപിക്കുന്നതോടെ പ്രദേശം കൂടുതൽ സുരക്ഷിതവും മനോഹരവുമാകും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ വലിയ തോതിലുള്ള മീൻപിടുത്ത മത്സരങ്ങളെയും വിനോദസഞ്ചാരികളെയും നഗരത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് മുനിസിപ്പാലിറ്റിയുടെ പ്രതീക്ഷ. സന്ദർശകർക്ക് മാത്രമല്ല, നാട്ടുകാർക്കും ഒത്തുചേരാനും ആസ്വദിക്കാനും കഴിയുന്ന ഒരു മികച്ച ഇടമായി ഹാർട്ട്‌ലാൻഡ് മാറുമെന്ന് മേയർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Big projects on and around N.B.’s Hartland Covered Bridge in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Electric Scooter Rental Canada
New Brunswick

ഫ്രെഡറിക്ടണിൽ ഇനി ഇ-സ്കൂട്ടർ യുഗം: നഗരയാത്രകൾ എളുപ്പമാക്കാൻ ‘MoVe Scooters’ പുതിയ റെന്റ് സേവനം ആരംഭിച്ചു

by Canada Varthakal
September 20, 2026
Premier Susan Holt
New Brunswick

യു.എസ് ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ന്യൂ ബ്രൺസ്വിക്: ഒക്ടോബർ 1 മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ

by Canada Varthakal
September 14, 2026
Maine Governor Janet Mills criticizes Trump tariffs on Canada
New Brunswick

‘മാറ്റങ്ങൾ അനിവാര്യം’; താരിഫിൽ നിലപാട് കടുപ്പിച്ച് മെയ്ൻ ഗവർണർ

by Canada Varthakal
September 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.