ഈ വർഷം ലോകത്തിന് കടുത്ത പ്രതിസന്ധികളുടേതാകുമെന്ന് പ്രവചനങ്ങൾ. പ്രശസ്ത പ്രവാചകരായ ബാബ വാംഗ, നോസ്റ്റർഡാമസ് എന്നിവരുടെ പ്രവചനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. അതിതീവ്രമായ പ്രകൃതി ദുരന്തങ്ങൾക്കൊപ്പം ലോകപ്രശസ്തനായ ഒരു വ്യക്തിക്ക് ഇടിമിന്നലേറ്റ് മരണം സംഭവിക്കുമെന്ന നോസ്റ്റർഡാമസിന്റെ പ്രവചനവും ഇക്കൂട്ടത്തിലുണ്ട്.
ബൾഗേറിയൻ പ്രവാചക ബാബ വാംഗയുടെ പ്രവചനപ്രകാരം 2026-ൽ ലോകമെമ്പാടും കാലാവസ്ഥാ പാറ്റേണുകളിൽ വലിയ മാറ്റമുണ്ടാകും. ശക്തമായ ഭൂകമ്പങ്ങൾ, സുനാമി, വെള്ളപ്പൊക്കം, താപതരംഗങ്ങൾ എന്നിവയ്ക്ക് ഭൂമി സാക്ഷ്യം വഹിക്കുമെന്നാണ് സൂചന. ഭൂപ്രദേശത്തിന്റെ എട്ടു ശതമാനത്തോളം അഗ്നിപർവ്വത വിസ്ഫോടനങ്ങളാലും ഭൂകമ്പങ്ങളാലും ബാധിക്കപ്പെടുമെന്നും ഇത് ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിലുള്ള യുദ്ധങ്ങളും സംഘർഷങ്ങളും പ്രകൃതിയുടെ നാശത്തിന് ആക്കം കൂട്ടുമെന്നും പ്രവചനങ്ങളിൽ പറയുന്നു.
യൂറോപ്പിൽ കടുത്ത വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രവാചകൻ നോസ്റ്റർഡാമസ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരു വ്യക്തി കൊല്ലപ്പെടുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഭീതിയോടെ നോക്കിക്കാണുന്നത്. ഇത് ഏതെങ്കിലും ലോകനേതാവാണോ അതോ കലാകാരനാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, ഇത്തരം പ്രവചനങ്ങൾ മുൻകാലങ്ങളിൽ ഭാഗികമായി സംഭവിച്ചിട്ടുള്ളത് ആശങ്ക വർധിപ്പിക്കുന്നു.
പ്രവചനങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രലോകവും സമാനമായ മുന്നറിയിപ്പുകളാണ് നൽകുന്നത്. ആഗോളതാപനം റെക്കോർഡ് നിരക്കിലേക്ക് ഉയരുന്നത് 2026-ൽ മാരകമായ ഉഷ്ണതരംഗങ്ങൾക്കും സമുദ്രനിരപ്പ് ഉയരുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. മഞ്ഞുരുക്കം വർധിക്കുന്നതും ചുഴലിക്കാറ്റുകളുടെ തീവ്രത കൂടുന്നതും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The world is changing; Big challenges to be faced in 2026, Baba Vanga's prediction is a topic of discussion



