രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സലാമി, കാസിയറ്റോർ എന്നിവയിൽ നിന്ന് സാൽമൊണല്ല ബാധിച്ചതായി റിപ്പോർട്ട്. 90 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലാമിയും കാസിയറ്റോറും കഴിച്ചതിനെത്തുടർന്നാണ് സാൽമൊണല്ല വ്യാപിച്ചതെന്നാണ് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ കണ്ടെത്തൽ. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും ഡെലി കൗണ്ടറുകളിൽ നിന്നോ തയ്യാറാക്കിയ സാൻഡ്‌വിച്ചുകളിലോ മാംസം കഴിച്ചവരാണ്.
ഏപ്രിൽ പകുതി മുതൽ ഓഗസ്റ്റ് ആദ്യവാരം വരെയാണ് ആളുകൾക്ക് രോഗം ബാധിച്ചത്. സാൽമൊണല്ല ബാധയെത്തുടർന്ന് 65-ൽ അധികം സലാമി, കാസിയറ്റോർ ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചിരുന്നു. ആൽബർട്ടയിൽ 69 കേസുകളും ഒന്റാരിയോയിൽ 19 കേസുകളും മാനിറ്റോബയിലും ബ്രിട്ടീഷ് കൊളംബിയയിലും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. അസുഖം ബാധിച്ച 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാൽമൊണല്ല ബാധ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



