ഹോപ്പ്: പരീക്ഷണ ഓട്ടമെന്ന പേരിൽ വേഗപരിധി ലംഘിച്ച് കാറോടിച്ച യുവതിയെ ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ (BCHP) പിടികൂടി. ഹോപ്പിന് സമീപം ഹൈവേ 1-ൽ നിശ്ചിത വേഗപരിധിയുടെ ഇരട്ടിയിലധികം വേഗതയിൽ വാഹനമോടിച്ച 39-കാരിയായ പെന്റിക്ടൺ സ്വദേശിനിക്കെതിരെയാണ് BCHP നടപടി സ്വീകരിച്ചത്.
ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് ലെയ്ഡ്ലോയ്ക്ക് സമീപമായിരുന്നു സംഭവം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിൽ 200 കിലോമീറ്റർ വേഗതയിലാണ് യുവതി 2018 മോഡൽ ഫോർഡ് മസ്റ്റാങ്ങ് ഓടിച്ചത്. അടുത്തിടെ വാങ്ങിയ വാഹനത്തിന്റെ എഞ്ചിൻ ശേഷി പരിശോധിക്കാനാണ് ഇത്രയും വേഗത്തിൽ പോയതെന്നാണ് നവീസ് (Navice) ലൈസൻസുള്ള ഈ 39-കാരി പോലീസിന് നൽകിയ വിശദീകരണം. എന്നാൽ ഇത്തരം ന്യായങ്ങൾ അംഗീകരിക്കാനാവില്ലെന്നും റോഡിലെ അമിതവേഗം മറ്റുള്ളവരുടെ ജീവന് ഭീഷണിയാണെന്നും ബി.സി.എച്ച്.പി കോർപ്പറൽ മൈക്കൽ മക്ലാഫ്ലിൻ വ്യക്തമാക്കി.
നിയമലംഘനത്തെത്തുടർന്ന് അമിതവേഗത്തിന് 483 ഡോളറും, ‘N’ ബോർഡ് പ്രദർശിപ്പിക്കാത്തതിന് 109 ഡോളറും ഉൾപ്പെടെ കനത്ത പിഴയാണ് ഇവർക്ക് ചുമത്തിയത്. കൂടാതെ വാഹനം ഒരാഴ്ചത്തേക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ടോവിംഗ് ചാർജ്, ഇൻഷുറൻസ് പ്രീമിയം വർധനവ് എന്നിവയുൾപ്പെടെ ഏകദേശം 2,500 ഡോളറോളം ഈ നിയമലംഘനം മൂലം ഡ്രൈവർക്ക് നഷ്ടമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Checked the engine power, got a whopping eight! BCHP fines woman for speeding at 200km



