ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ നിർത്തി വയ്ക്കേണ്ടിവന്ന ഐപിഎൽ മത്സരങ്ങൾ ശനിയാഴ്ച പുനരാരംഭിക്കാൻ ബിസിസിഐ തീരുമാനം. ഇനിയുള്ള 17 മത്സരങ്ങൾ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങൾ മേയ് 29, 30, ജൂൺ ഒന്ന് എന്നീ തീയതികളിൽ നടക്കും. ജൂൺ മൂന്നിനാണ് ഫൈനൽ. പ്ലോഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികൾ പിന്നീട് തീരുമാനിക്കും. ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടർന്ന് ജൂൺ 3നാണ് കലാശപ്പോരാട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്.
ഐപിഎൽ നിർത്തിവച്ചതിനെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ ചൊവ്വാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്ന് ടീം ഫ്രാഞ്ചൈസികൾക്കു നിർദേശം നൽകിയിരുന്നു. 17 മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാലാണ് ഈ മാസം ഇരുപത്തഞ്ചിന് നിശ്ചയിച്ചിരുന്ന ഫൈനൽ ജൂൺ മൂന്നിലേക്ക് നീണ്ടത്. ബിസിസിഐ ഐപിഎൽ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതിനെത്തുടർന്ന് പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ വിട്ടുപോയ ഓസ്ട്രേലിയൻ കളിക്കാർ തിരിച്ചെത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
മത്സരക്രമം ഇങ്ങനെ:
(PIC: BCCI)









