വിക്ടോറിയ: നിർബന്ധിത ചികിത്സ നൽകുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് മാനസികാരോഗ്യ നിയമത്തിൽ (Mental Health Act) സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ. നിയമപരമായ നടപടികളിൽ നിന്ന് ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കുകയാണ് ഈ ഭേദഗതിയിലൂടെ പ്രീമിയർ ഡേവിഡ് ഈബി ലക്ഷ്യമിടുന്നത്.
നിർബന്ധിത ചികിത്സ നൽകുന്നതിന്റെ പേരിൽ രോഗികളോ അവരുടെ ബന്ധുക്കളോ ആരോഗ്യപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത് തടയാൻ ഈ ഭേദഗതി സഹായകമാകും. നിയമപരമായി ‘പ്രതിരോധശേഷിയുള്ളവരാക്കാൻ’ (Immunizing) വേണ്ടിയാണ് ഈ മാറ്റം. നിലവിലെ നിയമത്തിലെ ഒരു ഭാഗം കോടതി റദ്ദാക്കുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. ഈ ഭയം മാറ്റാനും, അവർക്ക് ആത്മവിശ്വാസം നൽകാനും പുതിയ നിയമമാറ്റം സഹായിക്കുമെന്ന് പ്രീമിയർ ഈബി വ്യക്തമാക്കി.
ഈ നിയമമാറ്റം രോഗികൾക്ക് നൽകുന്ന ചികിത്സയിലോ, അവരെ നിർബന്ധിത ചികിത്സയ്ക്ക് വിധേയരാക്കുന്ന തീരുമാനങ്ങളിലോ ഒരു മാറ്റവും വരുത്തില്ല. എങ്കിലും, നിയമപരമായ ഈ സംരക്ഷണം നിർണായകമാണ്. അതേസമയം, മാനസികാരോഗ്യ നിയമത്തിലെ ഈ ഭാഗത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുകൊണ്ട് ‘കൗൺസിൽ ഓഫ് കനേഡിയൻസ് വിത്ത് ഡിസെബിലിറ്റീസ്’ എന്ന സംഘടന കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. നിർബന്ധിത ചികിത്സ നൽകുന്ന രോഗികൾ ചികിത്സയ്ക്ക് സമ്മതം നൽകിയതായി കണക്കാക്കണം എന്ന നിയമത്തിലെ വ്യവസ്ഥയാണ് ഈ കേസിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഈ കേസിലെ അന്തിമ വാദങ്ങൾ അടുത്തിടെ പൂർത്തിയായിരുന്നു.
കേസിന്റെ അന്തിമ വിധി വരുന്നതിനു മുൻപ് നിയമം മാറ്റുന്നത് ഉചിതമല്ലെങ്കിൽ പോലും, നിലവിലെ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നാണ് പ്രീമിയർ ഡേവിഡ് ഈബി പറയുന്നത്.”നിർബന്ധിത ചികിത്സ നൽകുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ജനങ്ങൾക്ക് ആവശ്യമുള്ള ആരോഗ്യപരിരക്ഷ ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്,” – ബ്രിട്ടീഷ് കൊളംബിയ സർക്കാർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
BC government's crucial move; Legal protection for health workers; Premier with crucial amendment






