അമേരിക്കയുമായുള്ള താരിഫ് സംഘർഷം സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വത്തിന് മറുപടിയായി ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 2.75% ആക്കി.
ട്രംപിന്റെ കാനഡക്ക് എതിരെയുള്ള സ്റ്റീലിനും അലൂമിനിയത്തിനും 25% താരിഫ് പ്രാബല്യത്തിൽ വരുന്നതിനിടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ സെൻട്രൽ ബാങ്ക് നടത്തുന്ന ഏഴാമത്തെ നിരക്ക് കുറവാണിത്.
വ്യാപാര അനിശ്ചിതത്വം ബിസിനസ്സ്, ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുന്നുവെന്നും, തർക്കം നീണ്ടുപോയാൽ “ഗുരുതരമായ” സാമ്പത്തിക നാശത്തിന് സാധ്യതയുണ്ടെന്നും ഗവർണർ ടിഫ് മാക്ലെം മുന്നറിയിപ്പ് നൽകി.
ബാങ്ക് ഓഫ് കാനഡയുടെ സമീപകാല സർവേ പ്രകാരം, കാനഡക്കാർ ചെലവ് ചുരുക്കുകയും, ബിസിനസുകൾ താരിഫ്-ബന്ധിത ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറാൻ ഉദ്ദേശിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.
ഭാവിയിലെ പലിശ നിരക്ക് മാറ്റങ്ങളിൽ, സാമ്പത്തിക ആശങ്കകളും പണപ്പെരുപ്പ സമ്മർദ്ദങ്ങളും സന്തുലിതമാക്കികൊണ്ട് “ജാഗ്രതയോടെ മുന്നോട്ട് പോകുമെന്ന്” മാക്ലെം പറഞ്ഞു. അടുത്ത പലിശ നിരക്ക് തീരുമാനം പുതുക്കിയ സാമ്പത്തിക പ്രവചനങ്ങൾക്കൊപ്പം ഏപ്രിൽ 16-നാണ്



