വാൻകൂവർ: വടക്കൻ ബി.സി. തീരത്തെ എണ്ണക്കപ്പൽ നിരോധനം നിലനിർത്തുകയാണെങ്കിൽ പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾ അംഗീകരിക്കാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് കൊളംബിയ (ബി.സി.) പ്രീമിയർ ഡേവിഡ് എബി. പുതിയ പൈപ്പ്‌ലൈനിനായി ആൽബർട്ടയും ഫെഡറൽ സർക്കാരും ചരിത്രപരമായ ധാരണാപത്രം (MOU) ഒപ്പിട്ടതിന് പിന്നാലെയാണ് ഈ വിഷയത്തിൽ എബി നിലപാട് വ്യക്തമാക്കിയത്.ബി.സി. തീരദേശ സമൂഹങ്ങളുടെയും തദ്ദേശീയ ഗോത്രങ്ങളുടെയും ആശങ്കകൾ പരിഗണിച്ച്, പുതിയ പൈപ്പ്‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് എബി അറിയിച്ചു.
അതേസമയം, എണ്ണക്കപ്പൽ നിരോധനം നീക്കരുതെന്നും, അങ്ങനെ ചെയ്താൻ എണ്ണ ചോർച്ചയ്ക്ക് കാരണമാകുമെന്നും, ഇത് ബി.സി.യുടെ വടക്കൻ തീരത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ ദോഷം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി ടാങ്കർ നിരോധനം നിലനിർത്താൻ നമുക്ക് ധാരണയിലെത്താൻ കഴിയുമെങ്കിൽ, പൈപ്പ്ലൈൻ ചർച്ചകൾ ആരംഭിക്കാമെന്നു എബി കൂട്ടിച്ചേർത്തു.
ആൽബർട്ട-ഫെഡറൽ സർക്കാർ കരാറിലെ ഭീഷണി
ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈനിന് ശേഷമുള്ള പടിഞ്ഞാറൻ തീരത്തേക്കുള്ള അടുത്ത എണ്ണ പൈപ്പ്‌ലൈനിനായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് ഒപ്പിട്ട ധാരണാപത്രമാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ഈ കരാറിൽ, ആവശ്യമെങ്കിൽ എണ്ണക്കപ്പൽ നിരോധനത്തിൽ ഇളവ് നൽകാനുള്ള സാധ്യത ഫെഡറൽ – ലിബറൽ സർക്കാർ സമ്മതിച്ചിരുന്നു.
ഈ ചർച്ചകളിൽ ബി.സി.യെ ഒഴിവാക്കിയതിലുള്ള അതൃപ്തി നേരത്തെ എബി പ്രകടിപ്പിക്കുകയും, നിരോധനം നീക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രവിശ്യാ അതിർത്തികൾ കടന്നുള്ള പദ്ധതികളിൽ ഫെഡറൽ സർക്കാരിനുള്ള അധികാരപരിധി അംഗീകരിക്കുന്നതായും, തർക്കത്തിലൂടെ സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം നിലപാട് മയപ്പെടുത്തി. ബി.സി.യിലെ തീരദേശ ഗോത്രങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും എണ്ണ ചോർച്ച ഭീഷണി ഒഴിവാക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഡേവിഡ് എബി ആവർത്തിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
B.C. Premier open to new pipeline if tanker ban remains in place






