ക്ലയന്റുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രിട്ടീഷ് കൊളംബിയയിലെ നഴ്സിനെതിരെ നടപടി. നഴ്സിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 2023 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ് ഇരുവരും നമ്മിൽ ബന്ധമുണ്ടായതെന്ന് ബിസി കോളേജ് ഓഫ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് കണ്ടെത്തി. ഈ ആഴ്ച ആദ്യം കോളേജുമായി ഉണ്ടാക്കിയ കരാറിൽ നഴ്സ് ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.
നഴ്സുമാരും ക്ലയന്റുകളും തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ പരസ്പര സമ്മതത്തോടെയാണെങ്കിൽ പോലും അത് നിരോധിച്ചിട്ടുണ്ടെന്നും, പ്രൊഫഷണൽ അതിരുകൾ ലംഘിക്കുന്നത് രോഗിക്ക് ദോഷം ചെയ്യുമെന്നും കോളേജ് കൂട്ടിച്ചേർത്തു. “എല്ലാ ജനവിഭാഗങ്ങളിലും സംസ്കാരങ്ങളിലും എല്ലാ പ്രാക്ടീസ് ക്രമീകരണങ്ങളിലും നഴ്സിംഗ് പ്രാക്ടീസിന്റെ അടിത്തറയാണ് നഴ്സ്-ക്ലയന്റ് ബന്ധം. ഇത് ചികിത്സാപരമാണ്, ക്ലയന്റിന്റെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് വിശ്വാസം, ബഹുമാനം, പ്രൊഫഷണൽ അടുപ്പം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്” കോളേജ് വ്യക്തമാക്കി.
കോളേജ് അധികൃതർ പറയുന്നതനുസരിച്ച്, നഴ്സിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കമ്മ്യൂണിറ്റി നഴ്സിംഗിൽ ജോലി ചെയ്യുന്നതിൽ നിന്ന് ആറ് മാസത്തെ വിലക്കും ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. ജോലിയിൽ തിരിച്ചെത്തിയാൽ, ഒരു വർഷത്തേക്ക് നഴ്സിനെ നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും.



