Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: കുടുംബത്തെ കൊലപ്പെടുത്തിയത് അമിതമായ സംശയരോഗം മൂലം; പ്രിൻസ് റൂപർട്ട് കൂട്ടക്കൊലയുടെ ചുരുളഴിയുന്നു

Canada Varthakal by Canada Varthakal
February 6, 2026
in British Columbia
Reading Time: 1 min read
Christopher Duong And family

credits google

പ്രിൻസ് റൂപർട്ട്: മൂന്ന് വർഷം മുൻപ് കാനഡയെ നടുക്കിയ പ്രിൻസ് റൂപർട്ടിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്രിസ്റ്റഫർ ഡുവോങ് എന്ന യുവാവ് തന്റെ ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്ന് കൊറോണർ ഇൻക്വസ്റ്റിൽ ആർ.സി.എം.പി (RCMP) ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി. 2023-ലാണ് ക്രിസ്റ്റഫർ ഡുവോങ്, ഭാര്യ ജാനറ്റ് എൻഗുയെൻ, ഇവരുടെ മക്കളായ അലക്സാണ്ടർ (4), ഹാർലൻ (2) എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ മയക്കുമരുന്ന് നൽകിയ ശേഷം ശ്വാസം മുട്ടിച്ചും, ഭാര്യയെ ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തുഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം കൈകാലുകളിലെ ഞരമ്പുകൾ മുറിച്ച് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്യുകയായിരുന്നു. കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ കാല്ക്കൽ രണ്ട് ടെഡി ബിയറുകൾ വെച്ചിരുന്നതായും പോലീസ് പറഞ്ഞു.

ക്രിസ്റ്റഫറിന് കടുത്ത മാനസിക അസ്വാസ്ഥ്യവും സംശയരോഗവും ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ആരോ തന്നെയും കുടുംബത്തെയും കൊല്ലാൻ നടക്കുന്നുണ്ടെന്ന ഭയത്തിലായിരുന്നു ഇയാൾ. മരണത്തിന് ദിവസങ്ങൾക്ക് മുൻപ് മക്കളെയും കൂട്ടി ഇയാൾ കാറിൽ ഒളിച്ചിരുന്നതായും, തങ്ങളെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ബന്ധുക്കൾ മൊഴി നൽകി. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത്തരത്തിലുള്ള ഭീഷണികൾ ഒന്നും തന്നെ നിലവിലുണ്ടായിരുന്നില്ല എന്ന് വ്യക്തമായി. മുൻപുണ്ടായ ഒരു വാഹനാപകടത്തിൽ ക്രിസ്റ്റഫറിന്റെ തലയ്ക്ക് പരിക്കേറ്റതാണ് ഇയാളുടെ സ്വഭാവമാറ്റത്തിന് കാരണമെന്ന് കുടുംബം കരുതുന്നു.

ADVERTISEMENT

ഈ കേസിൽ ഏറ്റവും വിചിത്രമായ കണ്ടെത്തൽ ജാനറ്റിന്റെ മരണത്തെക്കുറിച്ചുള്ളതാണ്. ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുമ്പോൾ ജാനറ്റ് എതിർക്കുകയോ പ്രതിരോധിക്കുകയോ ചെയ്തതിന്റെ ലക്ഷണങ്ങളില്ലെന്ന് പോലീസ് പറയുന്നു. “ക്രിസ്റ്റഫർ മരിക്കുകയാണെങ്കിൽ താനും മരിക്കും” എന്ന് ജാനറ്റ് മുൻപ് സഹോദരിയോട് പറഞ്ഞിരുന്നു. ഇരുവരും ചേർന്ന് ഒരു ‘മരണമൊഴി’ വീഡിയോ റെക്കോർഡ് ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സമൂഹ മനസ്സാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തിൽ കൂടുതൽ ശുപാർശകൾ നൽകുന്നതിനായി ഇൻക്വസ്റ്റ് നടപടികൾ ഫെബ്രുവരി 20 വരെ തുടരും. സമാനമായ ദുരന്തങ്ങൾ ഭാവിയിൽ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ ജൂറി സമർപ്പിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

B.C. man believed to have killed family before killing himself, RCMP officer tells inquest

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC wrongful eviction
British Columbia

വാടകക്കാരെ ഒഴിപ്പിക്കാൻ കള്ളക്കളി; ബിസിയിൽ ഭൂവുടമയ്ക്ക് 34 ലക്ഷം രൂപ പിഴ!

by Canada Varthakal
August 29, 2026
British Columbia PNP
British Columbia

BC PNP ബ്രിട്ടീഷ് കൊളംബിയ പിഎൻപി; 2025ലെ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടും ഇയർ ഇൻ റിവ്യൂവും പുറത്തുവിട്ടു

by Canada Varthakal
August 28, 2026
Dhaval Shah and Megha Shah
British Columbia

Nepal Flood നേപ്പാൾ പ്രളയം; കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ബി.സിയിലെ ദമ്പതികളെ കാണാതായി

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.