സിഡ്‌നി: സിഡ്‌നിയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ (CSAM) ആയിരക്കണക്കിന് വീഡിയോകളുള്ള ഒരു അധോലോക സംഘം ന്യൂ സൗത്ത് വെയിൽസ് പോലീസ് കസ്റ്റഡിയിലായി. ‘സാത്താനിക് ഗ്യാങ്’ എന്നറിയപ്പെടുന്ന ഈ സംഘത്തിൽ നിന്ന് 12 വയസ്സുവരെയുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് പോലീസ് പിടിച്ചെടുത്തത്.
വിവിധ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഈ സംഘത്തിന് ശക്തമായ രാജ്യാന്തര ബന്ധങ്ങളുണ്ട്. ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പോലീസിലെ ഡിറ്റക്ടീവുകളാണ് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഈ അശ്ലീല വീഡിയോ നിർമ്മാണ റാക്കറ്റിന്റെ നീക്കങ്ങൾ ആദ്യം തിരിച്ചറിഞ്ഞത്. റാക്കറ്റുമായി ബന്ധമുള്ള നാല് പുരുഷന്മാരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
ഇവരുടെ വെബ്‌സൈറ്റ് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിച്ചിരുന്നു എന്നും, സംഘം അതീവ ക്രൂരമായ ദൃശ്യങ്ങളാണ് സൂക്ഷിച്ചിരുന്നത് എന്നുമാണ് വിവരം. വീഡിയോകളിൽ ഇരകളാക്കപ്പെട്ട കുട്ടികളെ എത്രയും വേഗം കണ്ടെത്താനും റാക്കറ്റിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനുമുള്ള നീക്കങ്ങൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു.
ഇരകളെ തിരിച്ചറിഞ്ഞതിന് ശേഷം, പീഡനം നടന്ന സ്ഥലങ്ങൾ കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ അടുത്ത നിർണായക ഘട്ടം. അടുത്ത ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ പോലീസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും കൂടുതൽ പ്രതികളെക്കുറിച്ചുമുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
australia-charges-four-men-over-satanic-child-sex-abuse-material
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






