ടൊറന്റോ: ‘കാനഡ വാർത്തകൾ’ സംഘടിപ്പിച്ച ‘കാനഡ ദിന സ്പെഷ്യൽ വീഡിയോ/ഫോട്ടോ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കാനഡയിലുടനീളമുള്ള മലയാളികളിൽ നിന്ന് വൻ ജനപങ്കാളിത്തമാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് സസ്കാച്ചവാനിലെ റെജീന സ്വദേശി ആതിര ദേവിയാണ്. 300$ആണ് സമ്മാന തുകയായി ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനമായ 200$ കരസ്ഥമാക്കിയിരിക്കുന്നത് രാഹുൽ ദിവാകരനാണ്.
എൻട്രികളുടെ ഉള്ളടക്കം, ക്രിയേറ്റിവിറ്റി, കാനഡ ഡേ പ്രമേയം എന്നിവ മുൻനിർത്തി വിദഗ്ദ്ധ പാനൽ നടത്തിയ സുതാര്യമായ വിലയിരുത്തലുകൾക്കൊടുവിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
കാനഡ ഡേ ആഘോഷങ്ങൾക്ക് തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ മാറ്റുകൂട്ടിയ വിജയികൾക്കും, ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ‘കാനഡ വാർത്തകൾ’ ടീം ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും അറിയിക്കുന്നു.
Athira Devi shines in Canada Day contest; 'Canada Varthakal' announces the winner.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






