മാനിറ്റോബയിൽ പടരുന്ന തീപിടുത്തം കമ്മ്യൂണിറ്റിക്ക് സമീപമുള്ളവിമാനത്താവളത്തിന് ഭീഷണിയാകുന്നു. തീപിടുത്തത്തിൽ വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും എന്നാൽ കനത്ത പുക പ്രദേശത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ കാട്ടുതീ പടരുന്ന വഴിയിൽ നിന്ന് വടക്കൻ മാനിറ്റോബയിലെ ഒരു ഫസ്റ്റ് നേഷൻ സമൂഹത്തെ കനേഡിയൻ സായുധ സേനയുടെ സഹായത്തോടെ ഒഴിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രീമിയർ വാബ് കൈന്യൂ, സമൂഹത്തിൽ ഒരു കാട്ടുതീ പടർന്നുപിടിക്കുന്നതിനാൽ, മത്യാസ് കൊളംബ് ക്രീ നേഷനിൽ (പുകതവാഗൻ) നിന്ന് സഹായത്തിനായി നിരവധി കോളുകൾ പ്രവിശ്യയ്ക്ക് ലഭിച്ചതായി പറഞ്ഞു.സാഹചര്യം വളരെ വളരെ അപകടകരവും ഭയാനകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പകൽ മുഴുവൻ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും താമസക്കാരെ ഒഴിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി കനേഡിയൻ സായുധ സേനയുടെ ഹെലികോപ്റ്ററുകൾ എത്തിച്ചിരുന്നു. മാനിറ്റോബ 9,785 ഹെക്ടർ സ്ഥലത്താണ് അഗ്നിബാധയുള്ളത്.



