ബോളിവുഡ് താരം ആലിയ ഭട്ട് ഒരു അവാർഡ് ഷോയ്ക്കിടെ റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയെ ‘ഭാഭി’ എന്ന് അഭിസംബോധന ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പരിപാടിയുടെ അവതാരകയായി എത്തിയ ആലിയ, പുരസ്കാരം പ്രഖ്യാപിക്കാനായി നിത അംബാനിയെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ ‘ഭാഭി’ എന്ന് വിളിച്ചത്. ആലിയയുടെ വിളി കേട്ട് വേദിയിലുണ്ടായിരുന്നവരും സദസ്സും ഒരു നിമിഷം നിശബ്ദരായത് വാർത്തകളിൽ ഇടംപിടിച്ചു.
ആലിയയുടെ സംബോധനയോട് നിത അംബാനി പുഞ്ചിരിയോടെ ‘ഹലോ ആലിയ’ എന്ന് പ്രതികരിച്ചെങ്കിലും, തന്റെ പ്രയോഗത്തിലെ ഗൗരവം തിരിച്ചറിഞ്ഞ താരം ഉടൻ തന്നെ തിരുത്തി. “നിത മാം, താങ്ക് യൂ സോ മച്ച്” എന്ന് ആലിയ വേദിയിൽ വെച്ച് തന്നെ തിരുത്തി പറയുകയായിരുന്നു. ഈ നിമിഷത്തിന്റെ വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമാ മേഖലയിലെ മുതിർന്ന വ്യക്തികളെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്നതിൽ ആലിയ കാണിച്ച ജാഗ്രതയെ ആരാധകർ അഭിനന്ദിക്കുന്നുമുണ്ട്.
അതേസമയം, തന്റെ പുതിയ ചിത്രമായ ‘ആൽഫ’യുടെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോൾ. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഈ സ്പൈ ആക്ഷൻ ചിത്രം ജൂലൈയിൽ തിയേറ്ററുകളിലെത്തും. വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ഫീമെയിൽ ഓറിയന്റഡ് സിനിമ കൂടിയായ ആൽഫയിൽ ശർവരി, ബോബി ഡിയോൾ, അനിൽ കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിലീസ് സംബന്ധിച്ച് നേരത്തെ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം ഈ വർഷം തന്നെ വലിയ സ്ക്രീനിൽ എത്തുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Alia Bhatt calls Nita Ambani ‘Bhabhi’; actress immediately changes it to ‘Ma’am’, video goes viral
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





