Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കുടിയേറ്റ നിയന്ത്രണങ്ങൾക്കിടയിലും ആൽബർട്ടയിൽ ജനസംഖ്യാ കുതിപ്പ്; റിപ്പോർട്ടുമായി സ്റ്റാറ്റ്സ്കാൻ

Canada Varthakal by Canada Varthakal
June 19, 2026
in Alberta
Reading Time: 1 min read
കുടിയേറ്റ നിയന്ത്രണങ്ങൾക്കിടയിലും ആൽബർട്ടയിൽ ജനസംഖ്യാ കുതിപ്പ്; റിപ്പോർട്ടുമായി സ്റ്റാറ്റ്സ്കാൻ

image credits - dreamstime

ഒട്ടാവ: അന്താരാഷ്ട്ര കുടിയേറ്റം പരിമിതപ്പെടുത്താനുള്ള ഫെഡറൽ സർക്കാരിന്റെ കർശന നടപടികൾക്കിടയിലും കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ ജനസംഖ്യാ വളർച്ച തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 1 വരെയുള്ള കാലയളവിൽ ആൽബർട്ടയിലെ ജനസംഖ്യ മുൻ പാദത്തെ അപേക്ഷിച്ച് 0.2 ശതമാനം വർദ്ധിച്ച് 50,57,077 ൽ എത്തിയതായി വിലയിരുത്തപ്പെടുന്നു. ഇതേ കാലയളവിൽ കാനഡയിലെ മറ്റ് വലിയ പ്രവിശ്യകളായ ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ, ക്യൂബെക്ക് എന്നിവടങ്ങളിലെ ജനസംഖ്യയിൽ 0.2 ശതമാനം ഇടിവുണ്ടായപ്പോഴാണ് ആൽബർട്ട ഈ നേട്ടം കൈവരിച്ചത്. ഇതോടെ കാനഡയുടെ ആകെ ജനസംഖ്യ 0.1 ശതമാനം കുറഞ്ഞ് 41,417,056 ആയി മാറിയതായും റിപ്പോർട്ടിൽ പറയുന്നു.

ആൽബർട്ടയിലേക്ക് എത്തുന്ന വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 2026-ന്റെ ഒന്നാം പാദത്തിൽ പ്രവിശ്യയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം (11,139) മുൻവർഷത്തെ അപേക്ഷിച്ച് 18.2 ശതമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കൂടാതെ കനേഡിയൻ പൗരത്വമോ സ്ഥിരതാമസ്സ അനുമതിയോ ഇല്ലാത്ത താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ മുൻ പാദത്തെ അപേക്ഷിച്ച് 3.7 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് വലിയ പ്രവിശ്യകളിൽ സ്ഥിരകുടിയേറ്റക്കാരുടെ വരവുണ്ടാകുന്നുണ്ടെങ്കിലും വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും ഒഴിഞ്ഞുപോക്ക് ജനസംഖ്യാ ഇടിവിന് കാരണമാകുന്നതായി നാഷണൽ ബാങ്ക് ഓഫ് കാനഡയിലെ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റെഫാൻ മരിയോൺ വ്യക്തമാക്കി.

ADVERTISEMENT

വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആഭ്യന്തര കുടിയേറ്റമാണ് ആൽബർട്ടയിലെ ജനസംഖ്യാ വളർച്ച നിലനിർത്തുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലെ ഡെമോഗ്രഫി സെന്റർ അനലിസ്റ്റ് സ്റ്റേസി ഹാൾമാൻ വ്യക്തമാക്കി. മറ്റ് പ്രവിശ്യകളിലേക്ക് പോകുന്നവരേക്കാൾ കൂടുതൽ ആളുകൾ ആൽബർട്ടയിലേക്ക് താമസം മാറുന്നുണ്ടെന്നും ആഭ്യന്തര കുടിയേറ്റത്തിൽ നിലവിൽ കാനഡയിൽ ആൽബർട്ടയാണ് മുന്നിലെന്നും അവർ അറിയിച്ചു. മുൻ പ്രീമിയർ ജേസൺ കെന്നിയുടെ നേതൃത്വത്തിൽ ‘ആൽബർട്ട ഈസ് കോളിംഗ്’ കാമ്പെയ്ൻ ആരംഭിച്ചതുമുതൽ ഈ പ്രവണത ദൃശ്യമാണെന്നും കോവിഡിന് മുൻപുള്ള സാധാരണ നിലയിലേക്ക് പ്രവിശ്യയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഇപ്പോൾ സ്ഥിരപ്പെടുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Alberta’s population surges despite immigration restrictions; Statscan reports

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cost of living rises again; Alberta inflation at 3.7 per cent
Alberta

ജീവിതച്ചെലവ് വീണ്ടും കുതിക്കുന്നു; ആൽബർട്ടയിലെ പണപ്പെരുപ്പം 3.7 ശതമാനത്തിൽ

by Canada Varthakal
June 22, 2026
ആൽബർട്ടയുടെ AI വികസനത്തിന് നാച്ചുറൽ ഗ്യാസ് നിർണായകമെന്ന് പ്രീമിയർ; ആശങ്കയുമായി വിദഗ്ധരും നാട്ടുകാരും
Alberta

ആൽബർട്ടയുടെ AI വികസനത്തിന് നാച്ചുറൽ ഗ്യാസ് നിർണായകമെന്ന് പ്രീമിയർ; ആശങ്കയുമായി വിദഗ്ധരും നാട്ടുകാരും

by Canada Varthakal
June 21, 2026
Province of Alberta plans to put the cheque in the mail for $100 payments starting July 1
Alberta

നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ? ആൽബർട്ടയുടെ പുതിയ റിബേറ്റ് പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

by Canada Varthakal
June 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.