Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞത് 265 ജീവൻ; വിമാനം വീണ സ്ഥലത്ത് മരണസംഖ്യ ഉയരാൻ സാധ്യത

Canada Varthakal by Canada Varthakal
June 12, 2025
in India
Reading Time: 1 min read
അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊലിഞ്ഞത് 265 ജീവൻ; വിമാനം വീണ സ്ഥലത്ത് മരണസംഖ്യ ഉയരാൻ സാധ്യത

അഹമ്മദാബാദ് വിമാനദുരന്തത്തിൽ 265 പേരുടെ മരണം സ്ഥിരീകരിച്ചു. ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1:39ന് പുറപ്പെട്ട എയർ ഇന്ത്യ ഫ്ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്ത് അഞ്ച് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉൾപ്പെടുന്നതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വിദ്യാർഥികളിൽ പലരെയും കാണാതായിട്ടുണ്ട്. 11 പേർ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാനാണ് സാധ്യത. യാത്രക്കാർക്കു പുറമേ ഇങ്ങനെയുള്ള മരണം വിമാനദുരന്തങ്ങളിൽ അപൂർവമാണ്.വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ യുകെയിൽ നഴ്‌സായ പത്തനംതിട്ട സ്വദേശിനി രഞ്‌ജിത ജി. നായരുമുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയർന്നത്. പറന്നുയർന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയർന്ന ഉടൻ പൈലറ്റുമാർ അപകട സന്ദേശം അയച്ചു. എന്നാൽ പിന്നീട് സിഗ്നൽ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തിൽ എത്തിയശേഷം തുടർന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗർ ബി.ജെ.മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ മെസിനു മുകളിൽ പതിച്ചു, തീഗോളമായി. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തിൽ കുടുങ്ങി. മുൻഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനദുരന്തമാണ് ഇന്നലത്തേത്. 1996 നവംബർ 12നു ഹരിയാനയിലെ ചർക്കി ദാദ്രി ഗ്രാമത്തിനു മുകളിൽ സൗദി എയർവേയ്‌സിന്റെയും കസഖ് എയർവേയ്‌സിന്റെയും വിമാനങ്ങൾ കൂട്ടിയിടിച്ചു 15 മലയാളികൾ ഉൾപ്പെടെ 351 പേർ മരിച്ചതാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനദുരന്തം.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അസം പ്രളയത്തിൽ മരണസംഖ്യ 47 ആയി; 7 ലക്ഷത്തിലേറെ പേരെ ബാധിച്ചതായി റിപ്പോർട്ട്
India

അസം പ്രളയത്തിൽ മരണസംഖ്യ 47 ആയി; 7 ലക്ഷത്തിലേറെ പേരെ ബാധിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 23, 2026
Sanjay Kumar Verma
India

‘ലക്ഷ്യം വെച്ചത് ഇന്ത്യയെ, കാനഡയ്ക്കും അപകടം’; ഖാലിസ്ഥാൻ വിഘടനവാദത്തിനെതിരെ മുൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ

by Canada Varthakal
July 23, 2026
‘യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി ഒന്നുമില്ല; കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’: ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി
India

‘യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി ഒന്നുമില്ല; കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും’: ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.