📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ഒമ്പത് വയസ്സിൽ കോളേജ് പടികടന്ന എയ്ഡൻ; ലോകത്തെ വിസ്മയിപ്പിച്ച് അസാമാന്യ കഴിവ്

Canada Varthakal by Canada Varthakal
September 21, 2025
in Life style
Reading Time: 1 min read
boy

ചെറുപ്രായത്തിൽ തന്നെ സാധാരണ സ്കൂൾ ജീവിതം ഉപേക്ഷിച്ച് കോളേജിൻ്റെ പടികടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ഒമ്പത് വയസ്സുകാരനായ എയ്ഡൻ വിൽക്കൻസ്. തൻ്റെ സമപ്രായക്കാർ കളിച്ചും ചിരിച്ചും സ്കൂൾ ജീവിതം ആസ്വദിക്കുമ്പോൾ, എയ്ഡൻ കോളേജിൽ ശരീരശാസ്ത്രവും രസതന്ത്രവും പഠിക്കുകയാണ്. എയ്ഡൻ്റെ കഴിവുകൾ ചെറുപ്പം മുതലേ ശ്രദ്ധേയമായിരുന്നു. സംസാരിച്ച് തുടങ്ങിയ കാലം തൊട്ടേ അവന്‍ വായിക്കാനും വാക്യങ്ങളിലെ തെറ്റുകള്‍ തിരുത്താനും തുടങ്ങി. കുട്ടികൾ സാധാരണയായി കാർട്ടൂണുകളിൽ മുഴുകുമ്പോൾ, എയ്ഡൻ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോകളിൽ ആകൃഷ്ടനായി. പെൻസിൽവാനിയയിലെ കോളേജ് വില്ലിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ഈ മിടുക്കൻ, ഉർസിനസ് കോളേജിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയെന്ന ബഹുമതിയും സ്വന്തമാക്കി.

ഏഴാം വയസ്സിൽ ഹൈസ്കൂളിൽ പ്രവേശനം നേടിയ എയ്ഡൻ, ഇപ്പോൾ റീച്ച് സൈബർ ചാർട്ടർ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ആഴ്ചയിൽ മൂന്ന് ദിവസം കോളേജ് ക്ലാസ്സുകളിൽ പങ്കെടുക്കുന്ന എയ്ഡൻ, ബാക്കിയുള്ള ദിവസങ്ങളിൽ ഹൈസ്കൂൾ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നു. കുട്ടിക്കാലം മുതൽ തന്നെ ഗണിതത്തിൽ അസാധാരണ മികവ് തെളിയിച്ച എയ്ഡൻ്റെ ലക്ഷ്യം ഒരു ന്യൂറോസർജൻ ആവുക എന്നതാണ്. തൻ്റെ അതേ പ്രായത്തിലുള്ള കുട്ടികളെ സഹായിക്കാനാണ് ഈ വഴി തിരഞ്ഞെടുക്കുന്നതെന്ന് എയ്ഡൻ പറയുന്നു. തലച്ചോറിന് വൈകല്യങ്ങളുള്ള കുട്ടികളെ കാണുന്നത് സങ്കടമുള്ള കാര്യമാണെന്നും അവരെ സഹായിക്കാൻ തനിക്ക് കഴിയുമെങ്കിൽ അത് സന്തോഷമാണെന്നും അവൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

എയ്ഡൻ്റെ ഈ അതിവേഗ മുന്നേറ്റം തുടരുകയാണെങ്കിൽ, ലോക റെക്കോർഡുകൾ തിരുത്താനും സാധ്യതയുണ്ട്. നിലവിൽ, 1995-ൽ 17 വയസ്സും 294 ദിവസവും പ്രായമുള്ളപ്പോൾ ഡോക്ടറേറ്റ് നേടിയ ബാലമുരളി അംബതിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ. ഈ റെക്കോർഡ് തകർക്കാൻ എയ്ഡന് സാധിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എങ്കിലും, എയ്ഡൻ്റെ ഈ നേട്ടം ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറിയിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Aiden, who graduated from college at the age of nine, amazed the world with his extraordinary talent
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്
Life style

ഇന്റർവ്യൂ 11 മണിക്കായാൽ പണി കിട്ടും! ഉദ്യോഗാർത്ഥികളെ ഞെട്ടിച്ച് കരിയർ കോച്ചിന്റെ ഉപദേശം; കാരണമിതാണ്

by Canada Varthakal
May 6, 2026
മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ
Life style

മാച്ചയെ വീഴ്ത്താൻ ‘പർപ്പിൾ വിപ്ലവം’; ലോകം കീഴടക്കി ഫിലിപ്പൈൻസിന്റെ സ്വന്തം ഉബെ

by Canada Varthakal
May 3, 2026
Tide laundry detergent on a shelf at a New York supermarket.
Life style

അടുക്കള ബജറ്റ് വീണ്ടും വെല്ലുവിളിയിലേക്ക്; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകളോ?

by Canada Varthakal
April 27, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.