Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

എഐയിൽ മിനുക്കിയ വീടുകൾ; വീട് വാങ്ങുന്നവർ തെറ്റിദ്ധരിക്കപ്പെടുമോ? കാനഡയിലെ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ ആശങ്ക

Canada Varthakal by Canada Varthakal
October 19, 2026
in Ontario
Reading Time: 1 min read
AI-staged real estate photos Canada

AI-Canadian real estate

ഒന്റാറിയോ: റിയൽ എസ്റ്റേറ്റ് രംഗത്ത് വീടുകളുടെ വിൽപ്പന കൂട്ടാനായി എഐ വ്യാപകമായി ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി പരാതി. ഒന്റാറിയോയിൽ ഓൺലൈൻ പരസ്യങ്ങളിലൂടെ വീട് തെരഞ്ഞെടുക്കുന്നവർ നേരിട്ട് കാണാനെത്തുമ്പോൾ ചിത്രങ്ങളിൽ കാണുന്ന വലിപ്പമോ സൗകര്യങ്ങളോ ഇല്ലെന്നാണ് പ്രധാന ആക്ഷേപം. ഫർണിച്ചറുകളും ആർട്ട് വർക്കുകളും അലങ്കാര വസ്തുക്കളും യഥാർത്ഥത്തിൽ ക്രമീകരിക്കുന്നതിന് പകരം ‘വിർച്വൽ സ്റ്റേജിങ്’ വഴി എഐ ഉപയോഗിച്ച് ചിത്രങ്ങളിൽ കൂട്ടിച്ചേർക്കുന്ന രീതിയാണ് ഏജന്റുമാർ ഇപ്പോൾ പിന്തുടരുന്നത്.

CT CLIENT WEB ADS doc X 45 1

ഒഴിഞ്ഞ കിടക്കുന്ന മുറികളിൽ ഫർണിച്ചറുകൾ എങ്ങനെ ക്രമീകരിക്കാമെന്ന് ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും, വാടകക്കാരുടെ സ്വകാര്യത സംരക്ഷിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെങ്കിലും വലിയ അപകടസാധ്യതയും ഇതിലുണ്ട്. എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുമ്പോൾ മുറികളുടെ വലിപ്പം, ചുവരുകളുടെ രൂപകല്പന, വെളിച്ചം എന്നിവയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിയൽറ്റി ഏജന്റായ രവി സിങ് ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങളിൽ വലിയ സോഫയും മേശയും ഉൾക്കൊള്ളുന്ന മുറിയാണെന്ന് തോന്നുമെങ്കിലും നേരിട്ടെത്തുമ്പോൾ അത്രയും സ്ഥലം ഉണ്ടാകാറില്ലെന്നും ഇത് ഉപഭോക്താക്കളുടെ സമയവും പ്രതീക്ഷയും നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT

പരസ്യങ്ങൾ വഴിതെറ്റിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആകരുതെന്ന് ‘ട്രസ്റ്റ് ഇൻ റിയൽ എസ്റ്റേറ്റ് സർവീസസ് ആക്ട്’ പ്രകാരം നിർബന്ധമുണ്ടെന്ന് റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒന്റാറിയോ (RECO) പ്രസ്താവനയിൽ അറിയിച്ചു. ചിത്രങ്ങൾ വിർച്വലായി മാറ്റം വരുത്തിയതാണോ എഐ നിർമ്മിതമാണോ എന്ന് ഉപഭോക്താക്കൾക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള ലേബലുകളോ വിവരങ്ങളോ ചിത്രത്തിലും പരസ്യത്തിലും ഉൾപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇലക്ട്രിക് പ്ലഗ് പോയിന്റുകൾ ഇല്ലാത്ത മുറികളിൽ ലാംപുകൾ വിർച്വലായി ചേർക്കുമ്പോൾ പോയിന്റുകൾ ഇല്ലെന്ന വിവരം വ്യക്തമാക്കണമെന്ന് ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് (TRREB) സിഇഒ ജോൺ ഡിമിഷേലും ഓർമ്മിപ്പിച്ചു.

നിലവിൽ റിയൽട്ടർ ഡോട്ട് കാന (Realtor.ca) പോലുള്ള പ്രമുഖ പോർട്ടലുകളിലെ പല പരസ്യങ്ങളിലും ഇത്തരം എഐ ലേബലുകൾ കൃത്യമായി നൽകുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. എഐ സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ കാനഡയിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് സംഘടനകൾ ഇതിനായി പുതിയ മാനദണ്ഡങ്ങൾ രൂപീകരിച്ചു വരികയാണ്. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ പരസ്യങ്ങളിൽ നൽകിയിരിക്കുന്ന മുറികളുടെ കൃത്യമായ അളവുകൾ വായിച്ചു മനസ്സിലാക്കണമെന്നും, സംശയങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് കാണാൻ പോകുന്നതിന് മുൻപ് ഏജന്റുമാരോട് ചോദിച്ച് ബോധ്യപ്പെടണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada malayalam newscanada newsOntario
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Ontario flu cases
Ontario

ഒന്റാറിയോയിൽ ഫ്ലൂ കേസുകൾ വർധിക്കുന്നു; നിലവിലെ വാക്സിൻ ഫലപ്രദമെന്ന് ആരോഗ്യ വിഭാഗം

by Canada Varthakal
November 4, 2026
Ontario Minister of Colleges and Universities
Ontario

കോളേജ് ഗ്രാന്റുകളിൽ വ്യാപക ക്രമക്കേട്: ഒന്റാരിയോയിൽ OSAP ധനസഹായം താൽക്കാലികമായി നിർത്തിവച്ചു

by Canada Varthakal
November 3, 2026
Air India
Ontario

മുംബൈയിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനം മാറി കേറാതെ പോകാം; പുതിയ സർവീസുമായി എയർ ഇന്ത്യ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.