Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

AI മന്ത്രി ഗർഭിണി, കുട്ടികൾ 83′: അൽബേനിയൻ പ്രധാനമന്ത്രിയുടെ വിചിത്ര പ്രഖ്യാപനം ലോക ശ്രദ്ധയിൽ

Canada Varthakal by Canada Varthakal
October 27, 2025
in World
Reading Time: 1 min read
AI മന്ത്രി ഗർഭിണി, കുട്ടികൾ 83′: അൽബേനിയൻ പ്രധാനമന്ത്രിയുടെ വിചിത്ര പ്രഖ്യാപനം ലോക ശ്രദ്ധയിൽ

ബെർലിൻ: ഒരു രാജ്യത്ത് മന്ത്രിയായി മനുഷ്യനല്ലാത്ത ഒരംഗം ചുമതലയേറ്റെന്ന വാർത്ത ലോകത്തെ അത്ഭുതപ്പെടുത്തിയിട്ട് അധികമായിട്ടില്ല. അൽബേനിയൻ മന്ത്രിസഭയിലെ ഏക AI മന്ത്രിയായ ‘ഡിയേല’ക്ക് ഇപ്പോൾ ‘വിശേഷമുണ്ട്’ എന്ന വിചിത്രമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. ഡിയേല ഗർഭിണിയാണെന്നും, പാർലമെന്റിലെ 83 അംഗങ്ങൾക്ക് സഹായികളായി ’83 കുട്ടികളെ’ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെയാണ് എഡി റാമ ഈ കൗതുകകരമായ പ്രഖ്യാപനം നടത്തിയത്. സോഷ്യലിസ്റ്റ് പാർട്ടി പാർലമെന്റിലെ ഓരോ അംഗത്തിനും ഒരു പേഴ്സണൽ അസിസ്റ്റന്റ് എന്ന നിലയിലായിരിക്കും ഈ ‘AI കുട്ടികൾ’ എത്തുക. 2026 അവസാനത്തോടെ ഈ AI അസിസ്റ്റന്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുട്ടികൾക്കെല്ലാം അവരുടെ ‘അമ്മയുടെ (ഡിയേലയുടെ) അറിവുണ്ടാകും’ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ADVERTISEMENT

ഈ എഐ കുട്ടികളുടെ പ്രവർത്തനം എങ്ങനെയായിരിക്കുമെന്നും എഡി റാമ വിശദീകരിച്ചു. “ഉദാഹരണത്തിന്, നിങ്ങൾ കാപ്പി കുടിക്കാൻ പോയി തിരികെ ജോലിക്ക് എത്തുമ്പോൾ, ആ സമയത്ത് സെഷനിൽ നടന്ന കാര്യങ്ങൾ ഈ കുട്ടി നിങ്ങളെ അറിയിക്കും. നിങ്ങൾ ആരെയാണ് വിമർശിക്കേണ്ടതെന്നും അവർ പറഞ്ഞു തരും,” അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് സെഷനുകളിൽ പങ്കെടുക്കുകയും അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ചുമതല.

പൊതു സംഭരണ ​​സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കാൻ ലക്ഷ്യമിട്ടാണ് ‘സൂര്യൻ’ എന്ന് അർത്ഥം വരുന്ന ഡിയേലയെ കഴിഞ്ഞ സെപ്റ്റംബറിൽ അൽബേനിയൻ സർക്കാർ മന്ത്രിയായി അവതരിപ്പിച്ചത്. സർക്കാർ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന ടെൻഡറുകൾ, ചെലവുകൾ, കമ്പനികളുടെ യോഗ്യത എന്നിവയെല്ലാം ഡിയേലയാണ് പരിശോധിക്കുന്നത്. ഈ എഐ മന്ത്രിക്ക് ശമ്പളമോ സുരക്ഷാ അകമ്പടിയോ ആവശ്യമില്ലെന്നത് സർക്കാരിന് വലിയ ലാഭമാണ്. പുതിയ AI കുട്ടികളുടെ വരവോടെ അൽബേനിയൻ ഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

AI Minister pregnant, children 83′: Albanian Prime Minister’s bizarre announcement draws world attention

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം; അയർലൻഡിൽ ഭീതി പരത്തി പുരുഷനും സ്ത്രീയും
World

പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം; അയർലൻഡിൽ ഭീതി പരത്തി പുരുഷനും സ്ത്രീയും

by Canada Varthakal
July 24, 2026
ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു
World

ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് തിരിച്ചടി; അമേരിക്ക പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചു

by Canada Varthakal
July 24, 2026
19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം
World

19 മണിക്കൂർ ആകാശത്ത്; ഖാന്താസിന്റെ ചരിത്രവിമാനത്തിന് പിന്നാലെ ലോകം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.