ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് വൻ സുരക്ഷാ വീഴ്ച. കാബൂളിൽ നിന്ന് എത്തിയ ഒരു വിമാനമാണ് ലാൻഡ് ചെയ്യാനുള്ള അനുമതി ലഭിച്ച റൺവേയിൽ നിന്ന് മാറി, വിമാനങ്ങൾ പറന്നുയരേണ്ട റൺവേയിൽ (ടേക്ക് ഓഫ് റൺവേ) ഇറക്കിയത്. റൺവേയിൽ ആ സമയം മറ്റൊരു വിമാനം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി.
അരിയാന അഫ്ഗാൻ എയർലൈൻസിന്റെ എയർബസ് എ310 വിമാനമാണ് സംഭവം നടക്കുമ്പോൾ ഡൽഹിയിൽ എത്തിയത്. റൺവേ 29L-ൽ ഇറങ്ങാനായിരുന്നു വിമാനത്തിന് എയർ ട്രാഫിക് കൺട്രോളറിൽ (ATC) നിന്ന് അനുമതി ലഭിച്ചിരുന്നത്. എന്നാൽ, പൈലറ്റിന്റെ പിഴവുമൂലം വിമാനം ലാൻഡ് ചെയ്തത് സമീപത്തുള്ള റൺവേ 29R-ൽ ആയിരുന്നു.
ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റത്തിലെ (ILS) തകരാറും, കാഴ്ചാപരിധി (Visibility) കുറഞ്ഞതുമാണ് റൺവേ മാറിയതിന് കാരണമെന്ന് വിമാനത്തിന്റെ പൈലറ്റ് വിശദീകരിച്ചു. റൺവേയിൽ കാഴ്ചാപരിധി കുറവാണെന്ന വിവരം ഡൽഹി എയർ ട്രാഫിക് കൺട്രോളർ (ATC) തങ്ങൾക്ക് കൈമാറിയില്ലെന്നും പൈലറ്റ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ വിമാനത്താവള അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ ഈ ഗുരുതര വീഴ്ച വലിയ ചർച്ചയായിട്ടുണ്ട്.
afghan-plane-wrong-runway-delhi-airport-security-breach
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






