തമിഴകത്തിന്റെ ഉലകനായകൻ കമൽ ഹാസന്റെ 237-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ പ്രൊജക്റ്റ് കമൽ ഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ (RKFI) ആണ് പ്രഖ്യാപിച്ചത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് സഹോദരങ്ങളാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഈ പ്രഖ്യാപനം ആരാധകരെ അപ്രതീക്ഷിതമായി ആവേശത്തിലാഴ്ത്തി.
കമൽ ഹാസൻ, അൻപറിവ്, ശ്യാം പുഷ്‌കർ എന്നിവർ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് RKFI അവരുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത അറിയിച്ചത്. അതേസമയം, ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.നേരത്തെ, സൂപ്പർസ്റ്റാർ രജനികാന്തുമായി 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്നതായി കമൽ ഹാസൻ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ, നിലവിൽ പ്രഖ്യാപിച്ച ഈ ചിത്രം രജനികാന്തും കമൽ ഹാസനും ഒരുമിക്കുന്നതാണോ എന്ന ആകാംഷയിലാണ് ആരാധകർ.
ലോകേഷ് കനകരാജിന്റെ ‘കൂലി’ എന്ന രജനികാന്ത് ചിത്രത്തിന് ശേഷം അദ്ദേഹവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം ലോകേഷ് തന്നെയായിരിക്കും സംവിധാനം ചെയ്യുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ലോകേഷ് സംവിധാനം ചെയ്യാനിരുന്ന ‘കൈതി 2’ ഈ പ്രൊജക്റ്റ് കാരണം മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. ‘വിക്രം’, ‘കൂലി’, ‘സലാർ’ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയവരാണ് അൻപറിവ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The 237th film of the superstar; Action Masters Anpariv with Kamal Haasan; Malayalam's Shyam Pushkar in the background






