📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

അമേരിക്കൻ വ്യാപാരക്കരാറിന് താരിഫുകൾ അംഗീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്!

Canada Varthakal by Canada Varthakal
July 15, 2025
in Politics
Reading Time: 1 min read
അമേരിക്കൻ വ്യാപാരക്കരാറിന് താരിഫുകൾ അംഗീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്!

ഒട്ടുമിക്ക അമേരിക്കൻ വ്യാപാരക്കരാറുകളിലും താരിഫുകൾ ഉൾപ്പെടുന്നുണ്ടെന്നും, താരിഫുകളില്ലാതെ ഒരു കരാറിന് അമേരിക്ക തയ്യാറാകാൻ സാധ്യതയില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡൊണാൾഡ് ട്രംപ് താരിഫുകളോട് വലിയ പ്രതിപത്തിയുള്ള വ്യക്തിയായതിനാൽ, ഭാവിയിൽ അമേരിക്കയുമായുണ്ടാകുന്ന ഏതൊരു വ്യാപാരക്കരാറിലും ചില കയറ്റുമതി താരിഫുകൾ കാനഡക്ക് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഹില്ലിൽ നടന്ന ഒരു കാബിനറ്റ് മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർണി.

ട്രംപിന്റെ ഇതുവരെയുള്ള എല്ലാ വ്യാപാരക്കരാറുകളിലും ഏതെങ്കിലും തരത്തിലുള്ള താരിഫുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാർണി വ്യക്തമാക്കി. താരിഫുകളില്ലാതെ ഒരു കരാറിന് അമേരിക്ക തയ്യാറാകാൻ ഇപ്പോൾ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദാഹരണത്തിന്, അമേരിക്കയ്ക്ക് വ്യാപാര മിച്ചമുള്ള ബ്രിട്ടനുമായുള്ള കരാറിൽ പോലും 10 ശതമാനം അടിസ്ഥാന താരിഫുണ്ട്. കാനഡയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു കരാറിൽ മാത്രമേ ഒപ്പുവെക്കുകയുള്ളൂ എന്ന് G7 ഉച്ചകോടിക്ക് ശേഷം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കാർണി പറഞ്ഞിരുന്നു.

ADVERTISEMENT

നിലവിലെ സാഹചര്യത്തിൽ കാനഡക്ക് അമേരിക്കയുമായി ‘ഭാഗികമായ സ്വതന്ത്ര വ്യാപാര’മുണ്ടെന്നും ഇത് തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കാർണി പറഞ്ഞു. കാനഡ-യു.എസ്.-മെക്സിക്കോ കരാർ (CUSMA) അനുസരിച്ചുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവുകൾ ലഭിക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും, സ്റ്റീൽ, അലുമിനിയം, വാഹന കയറ്റുമതി എന്നിവയ്ക്ക് നിലവിലുള്ള യു.എസ്. സെക്ടറൽ താരിഫുകളും ഫാർമസ്യൂട്ടിക്കൽസ്, മരം, ചെമ്പ് എന്നിവയ്ക്ക് ചുമത്തുമെന്ന് പറഞ്ഞ താരിഫുകളും കാനഡയ്ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ദോഷമുണ്ടാക്കുകയും തൊഴിൽ നഷ്ടത്തിനും കയറ്റുമതി കുറയുന്നതിനും കാരണമാവുകയും ചെയ്തിട്ടുണ്ട്. കാനഡയുടെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കേണ്ടത് അത്യാവശ്യമാണെന്നും കാർണി ഊന്നിപ്പറഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ന്യൂ ബ്രൺസ്‌വിക് ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം: ബോണസും നിയമന നടപടികളും ശക്തമാക്കണമെന്ന് ആവശ്യം
Politics

ആൽബർട്ട ഹിതപരിശോധനയിൽ വിദേശ ഇടപെടലിന് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി CSIS

by Canada Varthakal
May 9, 2026
ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും
Politics

ചാറ്റ്ജിപിടി പ്രൈവസി ലംഘനം: ഒപെൻഎഐക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിടും

by Canada Varthakal
May 6, 2026
പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
Politics

പാർലമെന്ററി കമ്മിറ്റികളിൽ ‘രഹസ്യ അജണ്ട’; ലിബറലുകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.