ആൽബർട്ട പ്രവിശ്യ ഒക്ടോബർ 23 മുതൽ 29 വരെ നടത്തിയ നാല് പ്രത്യേക തിരഞ്ഞെടുപ്പുകളിലൂടെ 1,100-ൽ അധികം പേർക്ക് സ്ഥിര താമസത്തിനുള്ള ഇൻവിറ്റേഷൻ അയച്ചു. ആരോഗ്യപ്രവർത്തകർ, നിർമ്മാണ മേഖലയിലുള്ളവർ, പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കാണ് ഈ അവസരം ലഭിച്ചത്.
ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് ‘ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം’ (Alberta Opportunity Stream) വഴിയാണ്. 900 പേർക്കാണ് ഈ സ്ട്രീം വഴി അവസരം ലഭിച്ചത്. ആൽബർട്ടയിൽ ഇപ്പോൾ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കാണ് ഇതിലൂടെ അവസരം. അതുപോലെ ആരോഗ്യ മേഖലയിൽ (Dedicated Health Care Pathway) 142 പേരെയും, നിർമ്മാണ മേഖലയിൽ (Priority Sectors (Construction)) 60 പേരെയും ലോ എൻഫോഴ്സ്മെന്റ് പാത്ത് വേയിൽ 10-ൽ താഴെ പേരെയും തിരഞ്ഞെടുത്തു.
2025-ൽ ആൽബർട്ടയ്ക്ക് ആകെ 6,603 നോമിനേഷൻ സ്ലോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 5,137 പേരെ ഇതുവരെ തിരഞ്ഞെടുത്തു കഴിഞ്ഞു. അതായത്, ഇനിയും 1,466 പേർക്ക് കൂടി അവസരമുണ്ട്! വർഷാവസാനത്തോടെ കൂടുതൽ തിരഞ്ഞെടുപ്പുകൾ പ്രതീക്ഷിക്കാം.
കാനഡയിലേക്ക് പോകാൻ സ്വപ്നം കാണുന്നവർക്ക്, പ്രത്യേകിച്ച് ആരോഗ്യം, നിർമ്മാണം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇത് വലിയ അവസരമാണ്. നിലവിൽ 31,000-ത്തോളം പേർ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിൽ മാത്രം കാത്തിരിക്കുകയാണ്. എന്നാൽ വിവിധ സ്ട്രീമുകൾ വഴി അവസരങ്ങൾ തുടർന്നും വരുന്നതിനാൽ, യോഗ്യരായവർക്ക് ശ്രമിക്കാം!
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
AAIP Draw; Here are the details of the draw held from October 23 to 29



