ഹൈവേ 401-ൽ എതിർദിശയിൽ വന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 3 മണിക്ക് മുൻപാണ് അപകടം നടന്നത്. ഒരു ട്രക്കും ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിന് തൊട്ടുമുമ്പ്, ട്രക്ക് തെറ്റായ ദിശയിൽ വരുന്നുണ്ടെന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടിയിടിക്ക് ശേഷം, റോഡിൽ ഏറെ നേരം ട്രക്കും തകർന്ന ട്രെയിലറും കിടന്നിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ട്രക്കിന്റെ ഡ്രൈവർ മരണപ്പെട്ടു.
അപകടത്തെ തുടർന്ന് ഹൈവേ 401-ന്റെ പടിഞ്ഞാറൻ ദിശയിലുള്ള പാത10 മണിക്കൂറോളം അടച്ചിട്ടു. ഗനാനോക്കിലെ ഹൈവേ 32-നും കിംഗ്സ്റ്റണിലെ മോൺട്രിയൽ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗമാണ് അടച്ചത്. ഉച്ചയ്ക്ക് 1:30-ഓടെയാണ് ഹൈവേ വീണ്ടും തുറന്നത്. ഈ അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ ലഭിക്കുന്നവർ 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
A moment's mistake: Truck driver killed by wrong-way vehicle; Highway closed for 10 hours
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






