ബ്രസൽസ്: ചൈനയ്ക്കുവേണ്ടി NATO ആസ്ഥാനത്ത് Espionage നടത്തിയെന്നാരോപിക്കപ്പെടുന്ന കനേഡിയൻ യുവതി ബിവെയ് ഴാങ് ഇലക്ട്രോണിക് നിരീക്ഷണത്തിൽ വിചാരണ കാത്തിരിക്കണം. ഇവരുടെ തടങ്കൽ ഇലക്ട്രോണിക് നിരീക്ഷണത്തിലാക്കാൻ ബെൽജിയൻ കോടതി ബുധനാഴ്ച തീരുമാനിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകുന്നത് പരിഗണിക്കുകയാണെന്ന് ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

33 വയസുകാരിയായ ഴാങ് NATO-യുടെ സൈനിക ആസ്ഥാനമായ SHAPE-ൽ Intern ആയി ജോലി ചെയ്യുന്നതിനിടെയാണ് ജൂലൈയിൽ അറസ്റ്റിലായത്. മൂന്നാമതൊരു രാജ്യത്തിനുവേണ്ടി ചാരവൃത്തി നടത്തിയെന്നും criminal Organization-ൽ അംഗമായിരുന്നെന്നും ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.
കമ്പ്യൂട്ടർ സയൻസിലും സാമ്പത്തികശാസ്ത്രത്തിലും പശ്ചാത്തലമുള്ള ഴാങ് Statistics Canada, Canadian Space Agency തുടങ്ങിയ കനേഡിയൻ ഫെഡറൽ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. Claire, Catina എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നു.
ALSO READ: നാറ്റോ അംഗത്വത്തിന് പകരം ഡോൺബാസ് റഷ്യയ്ക്ക് നൽകാൻ അമേരിക്ക; വിട്ടുവീഴ്ചയില്ലെന്ന് സെലൻസ്കി
എന്നാൽ ഴാങ്ങിനെതിരായ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. ഇവരോ അഭിഭാഷകനോ സിബിസി ന്യൂസിന്റെ പ്രതികരണ അഭ്യർത്ഥനകളോട് പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘NATO Intern to Await Espionage Trial Under Monitoring’




