12500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചെന്ന വാർത്ത വലിയ പ്രാധാന്യത്തോടെയും കൗതുകത്തോടെയുമാണ് ശാസ്ത്ര സമൂഹവും പൊതു സമൂഹവും അറിഞ്ഞത്. എന്നാൽ ഡയർ വൂൾഫിന്റെ തിരിച്ചുവരവ് യാഥാർഥ്യമായോ എന്നതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നിരിക്കുകയാണ്. ടെക്‌സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫിനെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെടുന്നത്.
ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തിയാണ് അവയെ പുനരുജ്ജീവിപ്പിച്ചതെന്ന് കൊളോസൽ ബയോസയൻസസ് എന്ന കമ്പനി പറയുന്നു. ഡയർവൂൾഫുകളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂൾഫിന്റെ ഡിഎൻഎ ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗപ്പെടുത്തി. ഗെയിം ഓഫ് ത്രോൺസ് എന്ന സൂപ്പർ ഹിറ്റ് വെബ്‌സീരീസിലൂടെ ഡയർ വൂൾഫുകൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഗ്രേ വൂൾഫിന്റെ ജീനോമിലെ 20 ജീനുകളിൽ 14 എണ്ണം മാത്രം എഡിറ്റ് ചെയ്യാനേ സാധിച്ചിട്ടുള്ളൂ. അതായത് പുനരുജ്ജീവിപ്പിച്ചിരിക്കുന്ന ചെന്നായ്ക്കൾക്ക് ഡയർ വൂൾഫിന്റെ സമാനമായ ആകൃതി മാത്രമായിരിക്കും ഉണ്ടാവുക. ജനറ്റിക്കലി മോഡിഫൈഡ് ചെയത ഗ്രേ വൂൾഫ് തന്നെയാണിതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
ഡയർ വൂൾഫിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂൾഫിന്റെ ജീനിൽ മാറ്റം വരുത്തിയാണ് ഡയർ വൂൾഫുകളുടെ പുനഃസൃഷ്ടി നടത്തിയിരിക്കുന്നത്. എന്നാൽ ഗ്രേ വൂൾഫിന്റെ ജീനുകൾ കൊണ്ട് ഡയർ വൂൾഫ് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന വാദമാണ് ഉയുന്നത്. ജീൻ എഡിറ്റിങ് വഴി ഗ്രേ വൂൾഫിന്റെ ജീനുകളിൽ വെള്ള കോട്ട് കിട്ടാനും ഭാരം കൂട്ടാനും വലിയ തലകൾ കിട്ടാനനുമുള്ള ജീനുകൾ എഡിറ്റ് ചെയ്യുകയാണ് ഇവിടെ നടന്നരിക്കുന്നത്. ഗ്രേ വൂൾഫിന്റെ ജീനോമിലെ 20 ജീനുകളിൽ 14 എണ്ണം മാത്രം എഡിറ്റ് ചെയ്യാനേ സാധിച്ചിട്ടുള്ളൂ. അതായത് പുനരുജ്ജീവിപ്പിച്ചിരിക്കുന്ന ചെന്നായ്ക്കൾക്ക് ഡയർ വൂൾഫിന്റെ സമാനമായ ആകൃതി മാത്രമായിരിക്കും ഉണ്ടാവുക. ജനറ്റിക്കലി മോഡിഫൈഡ് ചെയത ഗ്രേ വൂൾഫ് തന്നെയാണിതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.
അതേസമയം കൊളോസൽ ബയോസയൻസസ് നടത്തിയ പരീക്ഷണം പരാജയമാണെന്ന് പൂർണമായി പറയാനും കഴിയില്ല. ഡീഎക്സ്റ്റിൻക്ഷൻ ഗവേഷണത്തിന് ഉണർവ് പകരുന്നതാണ് ജീൻ എഡിറ്റിങ് പരീക്ഷണം. വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ പതിപ്പുകൾ സൃഷ്ടിക്കാൻ മാത്രമാണ് അവരുടെ ശ്രമം. അതായത് വംശനാശം സംഭവിച്ചതിനെ യഥാർഥമായി സൃഷ്ടിക്കുകയല്ല. മറിച്ച് ഇപ്പോൾ ലഭ്യമാകുന്ന ജീനുകൾ ഉപയോഗിച്ച് സമാനമായ രൂപം മാത്രമാകും സൃഷ്ടിക്കുക. കൊളോസൽ ബയോസയൻസ് ജീൻ എഡിറ്റിങ് വഴി പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന ജീവികളിൽ ഒന്ന് മാത്രമായിരുന്നു ഡയർ വൂൾഫ്. വംശനാശം സംഭവിച്ച് ഇല്ലാതായ മാമത്ത്, ഡോഡോ, ടാസ്മാനിയൻ കടുവ എന്നിവയ്‌ക്കെല്ലാം പുനർജന്മം നൽകാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. അതിനുള്ള ജോലികൾ നടക്കുന്നുമുണ്ട്. എന്നാൽ ഇതിനെ പുനരുജ്ജീവിപ്പിക്കുകയെന്ന് പറയുമോയെന്നത് ശാസ്ത്രലോകത്തെ കടുത്ത സംവാദത്തിന് വഴി തുറക്കുക കൂടി ചെയ്യും.



