Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നുവീണ് എട്ട് മരണം; മരിച്ചവരില്‍ രണ്ട് കുട്ടികളും

Canada Varthakal by Canada Varthakal
November 12, 2026
in World
Reading Time: 1 min read
Rescue workers search through the rubble of a collapsed building in Brooklyn, New York, with an excavator at the site.

Eight people, including two children, were killed after a building collapsed in Brooklyn, New York. Several others were injured.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ക്‌ലിനില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് അഗ്‌നിരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു. ബുധനാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച അവസാനിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ അവസാന വ്യക്തിയെയും പുറത്തെടുത്തതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

IMG 20261109 140157 851 1 2

അടുത്തുള്ള സ്ഥലത്ത് നിര്‍മാണ തൊഴിലാളികള്‍ കുഴിയെടുക്കുന്നതിനിടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണത്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനികള്‍ ഉള്‍പ്പെട്ട നൂറോളം നിര്‍മാണ സ്ഥലങ്ങളില്‍ പരിശോധന നടത്താനും മേയര്‍ നിര്‍ദേശം നല്‍കി.

ADVERTISEMENT

മരിച്ചവരില്‍ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മരിച്ച മുതിര്‍ന്നവരുടെ പ്രായം 22-നും 31-നും ഇടയിലാണ്. മെക്‌സിക്കോ, കൊളംബിയ, ഇക്വഡോര്‍, ട്രിനിഡാഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മേയര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ നിര്‍മാണ തൊഴിലാളികളാണ്. അപകടത്തില്‍പ്പെട്ട ഗര്‍ഭിണിയായ യുവതിയെ ഉള്‍പ്പെടെ നിരവധി പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

ALSO READ: മിൽട്ടണിൽ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ വൻ തീപിടുത്തം;  14 വയസ്സുള്ള 3 കുട്ടികൾക്കെതിരെ കേസെടുത്ത് പോലീസ്

നിര്‍മാണ സ്ഥലത്ത് നിന്ന് അപകടത്തിന് തൊട്ടുമുമ്പ് ഇഷ്ടികകള്‍ താഴേക്ക് വീഴുന്നത് കണ്ടതായി സമീപത്തെ കടയിലെ ജീവനക്കാരന്‍ പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പ്രകമ്പനം കാരണം സമീപത്തെ കെട്ടിടത്തിന്റെ ചുവരുകളില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നുവെന്ന് താമസക്കാരും പരാതിപ്പെട്ടിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിര്‍മാണ സുരക്ഷാ വിദഗ്ധര്‍ പറഞ്ഞു. കുഴിയെടുക്കുന്നതിനിടെ മണ്ണും കെട്ടിടത്തിന്റെ താങ്ങുസംവിധാനവും തകരാറിലായതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേരത്തെയും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. മാര്‍ച്ചില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സമീപത്തെ കെട്ടിടം പൊളിച്ചതിനെത്തുടര്‍ന്ന് ജോലി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഏപ്രിലില്‍ ഈ ഉത്തരവ് ലംഘിച്ച് നിര്‍മാണം പുനരാരംഭിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ വീഴ്ചകള്‍ പരിഹരിച്ചതിന് ശേഷമാണ് വീണ്ടും ജോലി അനുവദിച്ചത്. സംഭവത്തില്‍ നഗരത്തിലെ കെട്ടിടനിര്‍മാണ വിഭാഗം അന്വേഷണം തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Eight Killed in New York Building Collapse’

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Nvidia Singapore chip controversy
World

എൻവിഡിയ വിവാദം ; ആഗോള ചിപ്പ് വിപണിയിൽ പ്രതിസന്ധിയാകുന്നു, സിംഗപ്പൂരിന്റെ വ്യാപാരമേഖലയിൽ ആശങ്ക

by Canada Varthakal
November 26, 2026
Saudi Arabia Houthi attacks
World

ഹൂതികളും സൗദിയും നേർക്കുനേർ; വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും ഭീഷണി

by Canada Varthakal
November 26, 2026
Microsoft Declares Code Red After Global Outage
World

24 മണിക്കൂർ നീണ്ട സാങ്കേതിക തടസ്സത്തിന് പിന്നാലെ ‘കോഡ് റെഡ്’ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.