ചെന്നൈ: റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘Scene’. സൂര്യ, നസ്രിയ നസീം, നസ്ലെൻ കെ. ഗഫൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ ആറിനാണ് തിയറ്ററുകളിലെത്തിയത്. സീരിയൽ കില്ലറും സെമി റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
കുറ്റകൃത്യങ്ങളിലെ സൂക്ഷ്മമായ സൂചനകൾ കണ്ടെത്താനുള്ള കഴിവുള്ള ഇൻബരാജായാണ് സൂര്യ എത്തുന്നത്. നസ്ലെൻ അവതരിപ്പിക്കുന്ന ഈശ്വരൻ സീരിയൽ കില്ലർ മാത്രമല്ല, കരാർ കൊലപാതകങ്ങളും നടത്തുന്നയാളാണ്. നസ്രിയ നസീമാണ് മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സാധാരണ സീരിയൽ കില്ലർ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഹ്യൂമറിനും രസകരമായ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിയാണ് ജിത്തു മാധവൻ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ മുൻ ചിത്രങ്ങളിലേക്കുള്ള ചില പരാമർശങ്ങളും സിനിമയിലുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. തമിഴിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





