Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങി ഡെമോക്രാറ്റുകൾ; ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ രാഷ്ട്രീയ നീക്കം ശക്തം

Canada Varthakal by Canada Varthakal
November 6, 2026
in Canada
Reading Time: 1 min read
US tariffs on Canada

US Democrats, Donald Trump tariff

ഓട്ടവ : യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ കാനഡയുമായുള്ള വ്യാപാര യുദ്ധത്തിന് അന്ത്യം കുറിക്കാൻ ഡെമോക്രാറ്റിക് പാർട്ടി നീക്കം ശക്തമാക്കുന്നു. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫുകൾ പിൻവലിക്കാൻ ഡെമോക്രാറ്റുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജനപ്രതിനിധി സഭയിലും സെനറ്റിലും ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളുടെ കൂടി പിന്തുണയോടെ താരിഫ് പിൻവലിക്കാനുള്ള ബില്ല് പാസാക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.

image

കനേഡിയൻ കാറുകൾ, ട്രക്കുകൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് മേൽ ജനുവരി ഒന്നിന് നിലവിൽ വരുന്ന 50 ശതമാനം തീരുവ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾ അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് വർദ്ധിപ്പിച്ചതായും തെരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ മൂന്നിൽ രണ്ട് ഭാഗം അമേരിക്കക്കാരും താരിഫുകൾ തങ്ങളുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചതായി പ്രതികരിച്ചിരുന്നു.

ADVERTISEMENT

കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫ് നയങ്ങളെ തെരഞ്ഞെടുപ്പ് കാലത്ത് പല റിപ്പബ്ലിക്കൻ നേതാക്കളും പരസ്യമായി എതിർത്തിരുന്നു. മൈനിലെയും കൻസാസിലെയും ചില റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ റോഡ് ഉപ്പും വിമാന നിർമ്മാണ സാമഗ്രികളും പോലുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ താരിഫ് ഒഴിവാക്കാൻ ട്രംപിനോട് നേരിട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എങ്കിലും ജനജീവിതം ദുസ്സഹമാക്കിയ ഉയർന്ന വിലക്കയറ്റവും ഇറാൻ യുദ്ധവും ട്രംപ് ഭരണകൂടത്തിനെതിരായ ജനവികാരമായി മാറി. ടെക്സസ്, അയോവ തുടങ്ങിയ പരമ്പരാഗത റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ പോലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടാൻ ഈ വിഷയങ്ങൾ കാരണമായി.

ജനുവരി മൂന്നിന് പുതിയ കോൺഗ്രസ് ചുമതലയേൽക്കുമ്പോൾ കാനഡയുമായി നിലനിൽക്കുന്ന ‘വിഡ്ഢിത്തപരമായ വ്യാപാര യുദ്ധം’ അവസാനിപ്പിക്കുക എന്നത് തന്റെ പ്രധാന ലക്ഷ്യങ്ങളിലൊണ്ണമാണെന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ എൽ-സയദ് വ്യക്തമാക്കി. സെനറ്റ് ഫിനാൻസ് കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കുമെന്ന് കരുതുന്ന മുതിർന്ന ഡെമോക്രാറ്റ് നേതാവ് റോൺ വൈഡനും താരിഫുകൾ പൂർണ്ണമായി പിൻവലിക്കുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കിയ താരിഫ് നയങ്ങൾ പുനഃപരിശോധിക്കാൻ കോൺഗ്രസിന്റെ അധികാരം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വിലക്കയറ്റത്തിൽ വലയുന്നവർക്ക് ആശ്വാസം; ഗ്രോസറി ആനുകൂല്യങ്ങളും നികുതി ഇളവുകളുമായി ഫെഡറൽ ബജറ്റ്

കാനഡയുമായുള്ള താരിഫ് നയങ്ങൾ വോട്ടുകൾ ചോർത്താൻ മാത്രമേ ഉപകരിച്ചുള്ളൂ എന്ന തിരിച്ചറിവാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തിൽ സമാനമായ നിലപാടിലേക്ക് എത്തിയത് ഭാവിയിൽ കാനഡയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയ്‌ക്കെതിരായ തീരുവകൾ അവസാനിപ്പിക്കുന്നത് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാര ലോകവും രാഷ്ട്രീയ നിരീക്ഷകരും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Federal Budget 2026
Canada

വിലക്കയറ്റത്തിൽ വലയുന്നവർക്ക് ആശ്വാസം; ഗ്രോസറി ആനുകൂല്യങ്ങളും നികുതി ഇളവുകളുമായി ഫെഡറൽ ബജറ്റ്

by Canada Varthakal
November 6, 2026
Canada Budget 2026
Canada

തപാൽ നിരക്ക് കുത്തനെ കൂട്ടി, മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം; ബജറ്റിലെ പ്രധാന മാറ്റങ്ങൾ അറിയാം

by Canada Varthakal
November 5, 2026
canada-new-budget-reduce-us-reliance
Canada

യു.എസ് ആശ്രയം അവസാനിപ്പിക്കുന്നു; ചരിത്ര ബജറ്റ് പ്രഖ്യാപിച്ച് കാനഡ

by Canada Varthakal
November 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.