Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ത്രസിപ്പിക്കുന്ന ആക്ഷനും കോമഡിയും നിറച്ച് സൂര്യയുടെ ‘സീൻ’ ട്രെയ്‌ലർ; ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ

Canada Varthakal by Canada Varthakal
November 1, 2026
in Movies
Reading Time: 1 min read
Suriya's Scene Official Trailer Released

Suriya's Scene Official Trailer Released

ചെന്നൈ : സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീനി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മാസ് ആക്ഷനും നർമവും ത്രില്ലിംഗ് മുഹൂർത്തങ്ങളും കോർത്തിണക്കിയ ട്രെയ്‌ലർ ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റർടെയ്‌നറായാണ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് മെഗാ റിലീസായി ചിത്രം പ്രദർശനത്തിനെത്തിക്കും. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായി സൂര്യ എത്തുന്ന ചിത്രത്തിൽ, താരത്തിന്റെ സ്റ്റൈലിഷും ദൃഢവുമായ മാസ് അവതാരമാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. മികച്ച ദൃശ്യങ്ങളും സുഷിൻ ശ്യാമിന്റെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതവും ട്രെയ്‌ലറിന് കൂടുതൽ മികവേകുന്നു. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്. ആക്ഷൻ രംഗങ്ങളുടെ വേഗതയും കോമഡി മുഹൂർത്തങ്ങളുടെ സ്വാഭാവികതയും ഒപ്പത്തിനൊപ്പം എത്തുമ്പോൾ ചിത്രം ഒരു സമ്പൂർണ മാസ് എന്റർടെയ്‌നറിന്റെ പ്രതീതിയാണ് നൽകുന്നത്. നസ്‌ലനും നസ്രിയ നസീമും ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിന് വലിയ മുതൽക്കൂട്ടാകും.

ADVERTISEMENT

നേരത്തെ സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. നസ്‌ലൻ അവതരിപ്പിക്കുന്ന ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ടീസറും ഇതിനുമുമ്പ് ശ്രദ്ധ നേടിയിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’ എന്നത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സുഷിൻ ശ്യാം ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിക്കഴിഞ്ഞു. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിനീത് അഗസ്റ്റ്യൻ ഛായാഗ്രഹണവും അജ്മൽ സാബു എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രം ദീപാവലി റിലീസുകളിൽ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Bachelor Party Deux New Poster Featuring Naslen and Hansika
Movies

‘ബാച്ച്‌ലർ പാർട്ടി Deux’: നസ്‌ലനും ഹൻസികയും ഒന്നിക്കുന്ന പുതിയ ലുക്ക് വൈറൽ, പുതിയ പോസ്റ്റർ പുറത്ത്

by Canada Varthakal
November 2, 2026
Athimanoharam First Song Sundara Ravanan Released
Movies

മോഹൻലാലും എം.ജി. ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു; ‘അതിമനോഹര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

by Canada Varthakal
November 1, 2026
dhanush-mammootty-om-movie-release
Movies

ധനുഷ്–മമ്മൂട്ടി ചിത്രം ‘ഓം’ റിലീസിലേക്ക്; കേരളത്തിൽ വിതരണച്ചുമതല ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസിന്

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.