എറണാകുളം: മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് സമീപം വിലക്ക് ലംഘിച്ച് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ കനേഡിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അശുകുമാർ ഖന്ന (66) ആണ് പിടിയിലായത്. കനേഡിയൻ പൗരത്വമുള്ള ഇയാൾ പഞ്ചാബ് സ്വദേശിയാണ്.
പ്രദേശത്തിന്റെ ഉയർന്ന സുരക്ഷാ പ്രാധാന്യം കണക്കിലെടുത്താണ് പൊലീസ് നടപടി ശക്തമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ നാല് തവണ ഈ പ്രദേശങ്ങളിൽ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കാനഡയിലെ എയർപോർട്ട് കോഡുകൾക്ക് മുന്നിൽ എന്തിനാണ് ഒരു ‘Y’? അമ്പരപ്പിക്കുന്ന രഹസ്യം പുറത്ത്!
അതേസമയം, എറണാകുളം മാർക്കറ്റ് റോഡിലെ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ പ്രതിയായ എബിൻ പോളിനെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ഇയാൾക്കെതിരെ യുഎപിഎ (UAPA) ചുമത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





