Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ലൈംഗികാണുബാധകൾ പടരുന്നു; കുഞ്ഞുങ്ങളെയും ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
October 31, 2026
in Canada
Reading Time: 1 min read
Syphilis rates Canada

Syphilis rates Canada

ഒന്റാരിയോ; കാനഡയിൽ ലൈംഗികാണുബാധകൾ (STI) അതിവേഗം പടരുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ രാജ്യത്ത് സിഫിലിസ് രോഗികളുടെ എണ്ണം നാലിരട്ടിയായി ഉയർന്നതായി കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനുപുറമേ ക്ലാമിഡിയ, ഗൊണോറിയ ബാധിതരുടെയും എണ്ണം വർദ്ധിച്ചുവരികയാണ്.

CT CLIENT WEB ADS Ajay 1

ഗർഭകാലത്തോ പ്രസവസമയത്തോ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് സിഫിലിസ് പകരുന്ന ‘കൺജെനിറ്റൽ സിഫിലിസ്’ കേസുകൾ മൂന്നിരട്ടിയായി വർദ്ധിച്ചതാണ് ആരോഗ്യമേഖല നേരിടുന്ന ഏറ്റവും വലിയ ആശങ്ക. നവജാതശിശുക്കളിൽ ഈ രോഗം മരണം വരെ വരുത്തിവെക്കാമെന്ന് യോർക്ക് റീജിയണിലെ മെഡിക്കൽ ഓഫീസർ ഡോ. ഫരീൻ കറാച്ചിവാല പറയുന്നു.

ADVERTISEMENT

ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന സംസാരമില്ലായ്മയും, പരിശോധനയ്ക്കും ചികിത്സയ്ക്കും ആളുകൾ നേരിടുന്ന പ്രയാസങ്ങളുമാണ് രോഗവ്യാപനത്തിന് കാരണം. ഡേറ്റിംഗ് ആപ്പുകളുടെ വ്യാപക ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കൂടാതെ, എച്ച്.ഐ.വി പ്രതിരോധ മരുന്നുകൾ എത്തിയതോടെ കോണ്ടം ഉപയോഗം കുറഞ്ഞതും രോഗസാധ്യത കൂട്ടി. ചിലയിടങ്ങളിൽ ഗൊണോറിയ ബാക്ടീരിയ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ തുടങ്ങിയതും സ്ഥിതി ഗുരുതരമാക്കുന്നു.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ പലരും രോഗം അറിയാതെ മറ്റുള്ളവരിലേക്ക് പകർത്തുന്നുണ്ട്. പാൻഡെമിക് കാലത്തെ പരിശോധനാക്കുറവും രോഗവ്യാപനത്തിന് കാരണമായി. ഈ പ്രതിസന്ധി മറികടക്കാൻ പരിശോധനാ സൗകര്യങ്ങൾ സാധാരണക്കാരുടെ അടുത്തേക്ക് എത്തിക്കണമെന്നും, കൃത്യമായ ബോധവൽക്കരണവും ചികിത്സയും ഉറപ്പാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

COVID-19 Vaccination
Canada

ഒറ്റ ഇഞ്ചക്ഷനിൽ പനിയും കോവിഡും തടയാം; മോഡേണ കോംബോ വാക്സിന് കാനഡയിൽ അംഗീകാരം

by Canada Varthakal
November 6, 2026
Black Friday paperbag
Canada

ബ്ലാക്ക് ഫ്രൈഡേ ധമാക്ക നവംബർ ആദ്യം തന്നെ; വൻ ഓഫറുകളുമായി വ്യാപാരികൾ

by Canada Varthakal
November 6, 2026
Canada Budget 2026
Canada

കാനഡ ബജറ്റ് 2026: നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 പ്രധാന പ്രഖ്യാപനങ്ങൾ!

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.