ടൊറന്റോ: അഞ്ചുവയസ്സിനുള്ളിൽ 3000ത്തിലധികം പുസ്തകങ്ങൾ വായിച്ച ഇന്ത്യൻ വംശജനായ ബാലൻ അർജുൻ പ്രജാപതിക്ക് ഒന്റാറിയോ നിയമസഭയുടെ ആദരം. ഒക്ടോബർ 29ന് നടക്കുന്ന ചടങ്ങിലാണ് അർജുനെ ആദരിക്കുക. നാലാം വയസ്സിൽ ഐക്യു പരിശോധനയിൽ 141 സ്കോർ നേടിയ അർജുൻ മെൻസാ ഇന്റർനാഷനൽ ഉൾപ്പെടെയുള്ള സംഘടനകളിലും അംഗത്വം നേടിയിട്ടുണ്ട്.
ഗുജറാത്തിലെ വഡോദര സ്വദേശികളായ വിശാൽ പ്രജാപതിയുടെയും മഹിതയുടെയും മകനാണ് അർജുൻ. വിശാൽ ഡോക്ടറും മഹിത അഭിഭാഷകയുമാണ്. ഒന്നര വയസ്സിൽ വായന തുടങ്ങിയ അർജുന് കായിക വിനോദങ്ങൾ, ചിത്രരചന, യോഗ എന്നിവയിലും താൽപര്യമുണ്ട്. സ്പാനിഷ്, ഫ്രഞ്ച് ഭാഷകളും പഠിക്കുന്നുണ്ട്.
ALSO READ: പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് കൂട്ടി കാനഡ; വിമർശനവുമായി ഒന്റാറിയോ പ്രീമിയർ
ഭാവിയിൽ ശാസ്ത്രജ്ഞനാകാനാണ് അർജുന്റെ ആഗ്രഹം. ഹാർവഡ് സർവകലാശാലയിൽനിന്ന് ക്ഷണം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും അർജുനെ അഭിനന്ദിച്ച് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





