ഭക്ഷണശേഷം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നടക്കുന്നതും ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മുംബൈ സെൻട്രലിലെ വോക്ഹാർഡ് ആശുപത്രിയിലെ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. പ്രണവ് ഘോഡി പറയുന്നു. തിരക്കുമൂലം കൃത്യമായി വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് ദൈനംദിന ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കാം.
അരി, ചപ്പാത്തി, ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടുത്തണം. പരിപ്പ്, പച്ചക്കറികൾ, തൈര്, മുട്ട, നട്സ്, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മുഴുധാന്യങ്ങൾക്ക് മുൻഗണന നൽകുകയും മധുരമുള്ള പാനീയങ്ങളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെയും ഉപയോഗം കുറയ്ക്കുകയും വേണം.
ALSO READ: എൽ നിനോയും പോളാർ വോർട്ടക്സും: കാനഡയെ കാത്തിരിക്കുന്നത് എന്ത്?
ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ ഇടയാക്കും. അതിനാൽ ഭക്ഷണത്തിന്റെ അളവിലും സമയക്രമത്തിലും ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറങ്ങുന്നതും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുന്നതും പ്രധാനമാണ്.
ജോലിക്കിടയിൽ ഇടയ്ക്കിടെ എഴുന്നേറ്റുനിൽക്കുക, പടികൾ ഉപയോഗിക്കുക, ഫോണിൽ സംസാരിക്കുമ്പോൾ നടക്കുക തുടങ്ങിയ ശീലങ്ങളും ഗുണകരമാണ്. ഇത്തരം ചെറിയ ചലനങ്ങൾ പേശികൾ ഗ്ലൂക്കോസ് ഊർജമായി ഉപയോഗിക്കാൻ സഹായിക്കും.
എന്നാൽ, ചെറിയ ചലനങ്ങൾ ചിട്ടയായ വ്യായാമത്തിന് പകരമല്ല. ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം മെച്ചപ്പെടുത്താനും ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാനും വ്യായാമം പ്രധാനമാണ്. പ്രമേഹമുള്ളവരും പ്രീ-ഡയബറ്റിസ് ഉള്ളവരും ഭക്ഷണക്രമത്തിലും വ്യായാമരീതികളിലും മാറ്റം വരുത്തുമ്പോൾ ഡോക്ടറുടെ ഉപദേശം തേടണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





