അൽബേനിയ: അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ പ്രധാനമന്ത്രി എഡി റാമയുടെ പുതിയ നിയന്ത്രണങ്ങൾക്കെതിരെ ആയിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങി. അഴിമതിയും വിദ്യാഭ്യാസ നിലവാരത്തകർച്ചയും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുകയും കസേരകൾക്ക് തീയിടുകയും ചെയ്തു. എന്നാൽ അക്രമത്തിലൂടെ തന്നെ പുറത്താക്കാനാകില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
ഫ്രാൻസിലും വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മാർച്ചിൽ നാല് ലക്ഷത്തിലധികം പേർ പങ്കെടുത്തു. അക്രമങ്ങളും കൊള്ളയും തടയാൻ എഴുപതിനായിരം പൊലീസിനെയാണ് സർക്കാർ വിന്യവിച്ചത്. സ്ഥിതി രൂക്ഷമായതിനാൽ ഒക്ടോബർ 31-ന് വീണ്ടും പ്രതിഷേധിക്കാനും നവംബർ അഞ്ചിന് രാജ്യവ്യാപക പണിമുടക്കിനും ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനുപുറമേ, ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇറ്റലിയിലെ വിവിധ നഗരങ്ങളിലും സമരങ്ങൾ നടക്കുന്നുണ്ട്. പോർച്ചുഗലിലെ ലിസ്ബനിൽ രൂക്ഷമായ ഭവനപ്രതിസന്ധിക്കെതിരെ സമരം ചെയ്തവരുടെ ക്യാംപ് പൊലീസ് ഒഴിപ്പിക്കുകയും ഇരുപത്തിയഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





