ഹാലിഫാക്സ്: ശക്തമായ കാറ്റിനെ തുടർന്ന് അറ്റ്‌ലാന്റിക് കാനഡയിൽ വെള്ളിയാഴ്ച നിരവധി ഫെറി സർവീസുകൾ റദ്ദാക്കി. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ വുഡ് ഐലൻഡ്സ്, നോവ സ്കോഷ്യയിലെ കാരിബു എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി നോർത്തംബർലൻഡ് ഫെറീസ് അറിയിച്ചു.

നോർത്തംബർലൻഡ് കടലിടുക്കിൽ മണിക്കൂറിൽ 63 മുതൽ 87 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് എൻവയോൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. അർധരാത്രിയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റ് ട്രോപ്പിക്കൽ കൊടുങ്കാറ്റായ ‘ജോസഫീൻ’ കിഴക്കോട്ട് നീങ്ങുന്നതിനിടെ കാബോട്ട് കടലിടുക്കിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് ന്യൂഫൗണ്ട്‌ലൻഡിലെ പോർട്ട് ഓ ബാസ്ക്സിനും നോവ സ്കോഷ്യയിലെ നോർത്ത് സിഡ്നിക്കുമിടയിലുള്ള മറൈൻ അറ്റ്‌ലാന്റിക്കിന്റെ വെള്ളിയാഴ്ചത്തെ നാല് സർവീസുകൾ റദ്ദാക്കി.
ശനിയാഴ്ച രാവിലെ നോർത്ത് സിഡ്നിയിൽ നിന്നും പോർട്ട് ഓ ബാസ്ക്സിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന രണ്ട് സർവീസുകൾ വൈകും. രാവിലെ 11:45-ന് പുറപ്പെടേണ്ടിയിരുന്ന സർവീസുകൾ ഉച്ചയ്ക്ക് 2:00 മണിയോടെയായിരിക്കും പുറപ്പെടുക.
ALSO READ: സസ്‌കാച്വാനില്‍ മഞ്ഞുവീഴ്ച കനക്കും; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
അതേസമയം, നോവ സ്കോഷ്യയിലെ ഗൈസ്ബറോ, റിച്ച്മണ്ട്, കേപ് ബ്രെട്ടൺ കൗണ്ടികളിൽ ശക്തമായ മഴയ്ക്കുള്ള ‘യെല്ലോ അലർട്ട്’ മുന്നറിയിപ്പ് തുടരുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ മേഖലയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കലിൻ മിച്ചൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Atlantic Canada Ferry Cancellations’




