Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

​അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് ആരോപണം; നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസ്

Canada Varthakal by Canada Varthakal
October 22, 2026
in Entertainment
Reading Time: 1 min read
Malayalam actor Balu Varghese

Balu Varghese receives a legal notice over alleged inappropriate touching.

​കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാരോപിച്ച് നടൻ ബാലു വർഗീസിന് യുവതി വക്കീൽ നോട്ടീസ് അയച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയണമെന്നും ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം. ഇംഗ്ലീഷ് ഡിജിറ്റൽ വാർത്താ പോർട്ടലായ ‘ദി ന്യൂസ് മിനിറ്റാണ്’ (The News Minute) ഈ വിവരം പുറത്തുവിട്ടത്.

CT CLIENT WEB ADS doc X 45 1 1

​അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനിടെ നീന്തൽക്കുളത്തിൽ വെച്ച് ബാലു വർഗീസ് ബലമായി ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് ഉറപ്പുണ്ടെന്നും സംഭവത്തെ ചോദ്യം ചെയ്തപ്പോൾ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു നടന്റെ മറുപടിയെന്നും യുവതി പറയുന്നു. എന്നാൽ താൻ നിലപാടിൽ ഉറച്ചുനിന്നതോടെ ബാലു മാപ്പുപറഞ്ഞെന്നും പരാതിക്കാരി വ്യക്തമാക്കി.

ADVERTISEMENT

​സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറയുകയും, അടുത്ത ദിവസം അദ്ദേഹം സംസാരിച്ചപ്പോഴും അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണമാണ് നടൻ നൽകിയതെന്നും നോട്ടീസിൽ പറയുന്നു. സുഹൃത്തുക്കളായ മറ്റ് സ്ത്രീകളുമായി സംഭവം പങ്കുവെച്ചപ്പോഴാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായ മറ്റു ചിലരുണ്ടെന്ന് വ്യക്തമായതെന്നും, ഇതാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചതെന്നും അവർ പറയുന്നു.

ALSO READ: ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പ്രോസിക്യൂഷൻ; ഹോളിവുഡ് നടൻ മൈക്ക് സ്മിത്ത് കുറ്റമുക്തൻ

​കഴിഞ്ഞ വർഷം മാർച്ചിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി ദി ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സുഹൃത്തുക്കൾ പങ്കെടുത്ത ചടങ്ങിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടും നടൻ പിന്മാറിയില്ലെന്നും ‘തന്നെ പേടിയാണോ’ എന്ന് ചോദിച്ചെന്നുമാണ് ഇവരുടെ ആരോപണം. ഇതേ പാർട്ടിയിൽ വെച്ച് അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്ന് മൂന്നാമതൊരു സ്ത്രീയും ആരോപിച്ചിട്ടുണ്ട്.

​അയച്ച വക്കീൽ നോട്ടീസിന് ബാലു വർഗീസിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളിൽ നടന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Balu Varghese Faces Legal Notice Over Alleged Misconduct’

Tags: canada malayalam newscanada newskerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Nita Ambani Diwali look
Entertainment

പല്ലുവിൽ വിഷ്ണുപാദം, സാരിയിലുടനീളം ‘ശ്രീറാം’; നീത അംബാനിയുടെ ദീപാവലി ലുക്ക് ശ്രദ്ധനേടുന്നു

by Canada Varthakal
November 4, 2026
Haiwaan
Entertainment

നവംബർ 6-ലെ OTT റിലീസുകൾ; പുതിയതായി എത്തുന്നത് ഏഴ് ചിത്രങ്ങളും സീരീസുകളും

by Canada Varthakal
November 4, 2026
Sachin Sanju and Mohanlal viral post
Entertainment

‘നീ പോ മോനെ ദിനേശാ’ എന്ന് സച്ചിനും, ‘അർത്ഥം ലാലേട്ടൻ പറയും’ എന്ന് സഞ്ജുവും; അവസാനം വിശദീകരണവുമായി മോഹൻലാൽ

by Canada Varthakal
November 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.