ലണ്ടൻ: യുകെയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കടയ്ക്കൽ സീഡ്ഫാം നന്ദനത്തിൽ കൊല്ലം റൂറൽ എസ്പി ഓഫിസ് എസ്ഐ ജിനു പി.യുടെയും ധന്യ എൻ.ആറിന്റെയും മകളായ നന്ദന ജിനു (19) ആണ് മരിച്ചത്.
നഴ്സിങ് പഠനത്തിനായി കഴിഞ്ഞ മാസം 21നാണ് നന്ദന യുകെയിലെത്തിയത്. ഗിൽഫോർഡിലെ യൂണിവേഴ്സിറ്റി ഓഫ് സറേയിൽ നഴ്സിങ് പഠനത്തിന് പ്രവേശനം ലഭിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റിക്ക് സമീപത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ നന്ദന കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
ഗോപികയാണ് നന്ദനയുടെ ഏക സഹോദരി. അരുൺ സഹോദരീ ഭർത്താവാണ്. നന്ദനയുടെ പിതൃസഹോദര പുത്രിയും കുടുംബവും യുകെയിലുണ്ട്. യൂണിവേഴ്സിറ്റി അധികൃതരുടെയും യുക്മയടക്കമുള്ള പ്രാദേശിക മലയാളി സംഘടനകളുടെയും സഹകരണത്തോടെ നന്ദനയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:_ https://chat.whatsapp.com/GIh0npbq3d1GgGCL00k37z





