Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു; എതിരാളികൾ ഇന്റർ കാശി

Canada Varthakal by Canada Varthakal
October 11, 2026
in Sports
Reading Time: 1 min read
Kerala Blasters vs Inter Kashi ISL Match

Kerala Blasters vs Inter Kashi ISL Match

ലക്‌നൗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്റര്‍കാശിയെ നേരിടും. പുതിയ ഉടമകളുടെ കീഴിലും പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ ശിക്ഷണത്തിലും പുതിയ താരനിരയുമായാണ് മഞ്ഞപ്പട ഇത്തവണ കളത്തിലിറങ്ങുന്നത്. ലക്നൗവിലാണ് മത്സരമെങ്കിലും വൈകിട്ട് അഞ്ചിന് പുനെയിലാണ് കിക്കോഫ് നടക്കുന്നത്. നിരാശയുടെയും തിരിച്ചടികളുടെയും കഴിഞ്ഞ കാലം മറന്ന് കിരീടം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിന് തുടക്കമിടുന്നത്.

പുതിയ ഉടമകൾ എത്തിയതോടെ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനും ആരാധകരെ ഒപ്പം കൂട്ടാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. കളത്തിൽ വിജയം കൂടി നേടിയാൽ എല്ലാം മികച്ചതാകുമെന്ന കണക്കുകൂട്ടലിലാണ് ടീം മാനേജ്മെന്റ്. കഴിഞ്ഞ സീസണൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ച പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിൽ തന്നെയാണ് ആരാധകരുടെ പ്രധാന പ്രതീക്ഷ. അടുത്ത ഞായറാഴ്ച രണ്ടാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഒക്ടോബർ 25-നാണ് ക്രമീകരിച്ചിരിക്കുന്നത്.

ADVERTISEMENT

ടീമിലെ വിദേശ സൂപ്പര്‍ താരനിരയിൽ അഡ്രിയാന്‍ ലൂണ തന്നെയാണ് മുൻനിരയിലുള്ളത്. കഴിഞ്ഞ സീസണിൽ വിദേശ ലീഗിൽ കളിച്ച ലൂണയെ ടീമിൽ തിരിച്ചെത്തിച്ചാണ് വെസ്റ്റ്വുഡ് കരുത്ത് കൂട്ടിയത്. ഇംഗ്ലീഷ് വിങ്ങര്‍ ആന്ദ്രേ ഗ്രീന്‍, പ്രതിരോധനിര താരം ജെയിംസ് ബോള്‍ട്ടന്‍, ഗിനിയന്‍ സ്‌ട്രൈക്കര്‍ മോമോ യാന്‍സാനെ, മോണ്ടിനെഗ്രോ മിഡ്ഫീല്‍ഡര്‍ നെബോസാ കൊസോവീച്ച് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങൾ.

ജംഷഡ്പുരില്‍ നിന്ന് മലയാളി വിങ്ങര്‍ മുഹമ്മദ് സനാനെയും ഒഡീഷയില്‍ നിന്ന് ഗോളി അമരിന്ദര്‍ സിങ്ങിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഗോവയുടെ മിഡ്ഫീല്‍ഡര്‍ സാഹില്‍ ടവോറ, വിങ്ങര്‍ മുഹമ്മദ് യാസിര്‍, ഡല്‍ഹിയുടെ ഫോര്‍വേഡ് ചുംഗ ഹ്മര്‍ എന്നിവരാണ് ഇത്തവണത്തെ മറ്റ് പ്രധാന ഇന്ത്യൻ താരവരവുകൾ. കൂടാതെ ഡയമണ്ട് ഹാര്‍ബറില്‍ നിന്നു പോള്‍ ഹ്മര്‍, ചാന്‍മാരി എഫ്‌സിയില്‍ നിന്നു ജോയല്‍ മാവിയ എന്നിവരും മോഹൻ ബഗാനിൽ കളിച്ച റൈറ്റ്ബാക്ക് അമേയ് രണവദെയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: sports
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Cristiano Ronaldo waving in Portugal’s national team jersey.
Sports

​പോര്‍ച്ചുഗല്‍ ജേഴ്സി അഴിച്ചുവെച്ച് റൊണാള്‍ഡോ; അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ഇതിഹാസ താരം

by Canada Varthakal
November 5, 2026
Sachin Tendulkar favourite captains
Sports

സച്ചിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്മാർ ആരൊക്കെ? പേരുകൾ വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം!

by Canada Varthakal
November 4, 2026
Cristiano Ronaldo Jr earns first Portugal U17 call-up
Sports

ഇനി ജൂനിയറിന്റെ കാലം! പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.