കീവ്: യുക്രൈനിലെ സുമിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ‘കുസുമ ഗ്രൂപ്പ്’ മരുന്ന് ഫാക്ടറിക്ക് നേരെ റഷ്യ ഡ്രോൺ ആക്രമണം നടത്തി. അപകടത്തിൽ കമ്പനിയിലെ എഞ്ചിനീയറിംഗ് ജീവനക്കാരനായ യെവ്ഹെൻ മിരോഷ്നിചെങ്കോ (52) കൊല്ലപ്പെട്ടു. സുമിയിൽ റഷ്യ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണത്തിന്റെ ഭാഗമായാണ് ഈ സംഭവമുണ്ടായത്. ആക്രമണത്തിൽ നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും കമ്പനിക്ക് ഏകദേശം 400 കോടി രൂപയുടെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു.
ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മരുന്ന് നിർമ്മാണ ശാല. ഫാക്ടറി ലക്ഷ്യമാക്കി വന്ന ആറ് റഷ്യൻ ഡ്രോണുകൾ കെട്ടിടത്തിൽ നേരിട്ട് പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കമ്പനിയുടെ പ്രധാന നിർമ്മാണ യൂണിറ്റും മരുന്നുകൾ സൂക്ഷിച്ചിരുന്ന വെയർഹൗസും പൂർണ്ണമായി തകർന്നു. അപകട സമയത്ത് ജീവനക്കാർ ജോലിയിലായിരുന്നതാണ് പരിക്കേറ്റവരുടെ എണ്ണം കൂട്ടിയത്.
Also Read: ഒൻ്റാരിയോയിൽ ട്രക്ക് ഇടിച്ച് മലയാളിക്ക് ദാരുണാന്ത്യം ; മരിച്ചത് തിരുവനന്തപുരം സ്വദേശി
അത്യാവശ്യ സേവനങ്ങളെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റഷ്യ ഈ ആക്രമണം നടത്തിയതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഫാക്ടറിയുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാൻ കുറഞ്ഞത് ഒന്നുമുതൽ രണ്ടുവർഷം വരെ സമയമെടുക്കും. മുൻപ് 2025 ഏപ്രിലിലും കമ്പനിക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എങ്കിലും നാട്ടുകാർക്ക് ആവശ്യമായ മരുന്നുകളുടെ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. ഈ ഡ്രോൺ ആക്രമണത്തെ ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ശക്തമായി വിമർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





