ബ്രിട്ടീഷ് കൊളംബിയയിലെ Tourmaline Gundy c-60 പ്രകൃതി വാതക പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ contractor മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വർക്കേഴ്സ് പൈപ്പ് ലൈനിൽ തട്ടിയതാണ് അപകടകാരണമെന്ന് B.C. Energy Regulator അറിയിച്ചു. പ്ലാന്റ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
B.C. Energy Regulator, WorkSafeBC , RCMP തുടങ്ങിയ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. കുറ്റകരമായ രീതിയിലുള്ള അപകടമല്ലെന്ന് RCMP അറിയിച്ചു.
ജീവനക്കാരുടെയും പരിസ്ഥിതിയുടെയും സുരക്ഷയാണ് പ്രധാനമെന്ന് ടൂർമലൈൻ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് കമ്പനി അനുശോചനം അറിയിച്ചു.






