ടൊറന്റോ: സ്കാർബറോയിൽ ബസ്സിൽ നിന്നിറങ്ങുകയായിരുന്ന മുസ്ലിം യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ബുധനാഴ്ച രാവിലെ എട്ടരയോടെ ഫിഞ്ച് അവന്യൂവിന് സമീപമാണ് സംഭവം. ഹിജാബ് ധരിച്ചിരുന്ന യുവതിക്ക് യാതൊരു പ്രകോപനവുമില്ലാതെ മുഖത്ത് അടിയേൽക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതപരമായ വസ്ത്രധാരണം കണ്ടുള്ള വിദ്വേഷ ആക്രമണമാണിതെന്ന് നോർത്ത് അമേരിക്കൻ മുസ്ലിം ഫൗണ്ടേഷൻ ആരോപിച്ചു.
സംഭവത്തിൽ 37 കാരനായ മൈക്കൽ യേ എന്നയാൾക്കായി ടൊറന്റോ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ മറ്റ് മൂന്ന് പേരെക്കൂടി സമാനമായി ആക്രമിച്ചതായി പോലീസ് പറയുന്നു. സംഭവത്തിനെ തുടർന്ന് ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ അറിയിച്ചു.
Also Read: നെതന്യാഹു കാനഡയുടെ വ്യോമാതിർത്തി കടന്നോ? അന്വേഷണം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
നഗരത്തിൽ ആർക്കും പേടിയില്ലാതെ യാത്ര ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നും, ആക്രമണത്തിന് പിന്നിൽ വിദ്വേഷ പ്രേരണയുണ്ടോ എന്ന് പോലീസ് വ്യക്തമായി അന്വേഷിക്കണമെന്നും പ്രാദേശിക കൗൺസിലർ നിക്ക് മാന്റാസ് ആവശ്യപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









